Quantcast

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന പ്രണയചിത്രം 96ന്‍റെ ട്രെയിലറെത്തി

റാം, ജാനു എന്നിവർ തമ്മിലുള്ള പ്രണയമാണ് 96. കണ്ടുമടുത്ത പ്രണകഥകളിൽ നിന്ന് മാറിയുള്ള സഞ്ചാരമാണ് 96 എന്ന വ്യക്തമായ സൂചന നൽകുന്നതാണ് ട്രെയിലർ.

MediaOne Logo

Web Desk

  • Published:

    27 Aug 2018 2:15 PM GMT

വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന പ്രണയചിത്രം 96ന്‍റെ ട്രെയിലറെത്തി
X

ചെക്ക ചിവന്ത വാനത്തിനൊപ്പം വിജയ് സേതുപതി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 96. തൃഷ നായികയാകുന്ന സിനിമ പ്രണയകഥയാണ്. കഴി‌ഞ്ഞദിവസം എത്തിയ 96ന്‍റെ ട്രെയിലർ വൻ ശ്രദ്ധനേടിക്കഴിഞ്ഞു.

തമിഴ് സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളാണ് വിജയ് സേതുപതിയും തൃഷയും. ആദ്യമായി ഒരു സിനിമക്കായി ഇരുവരും ഒരുമിക്കുകയാണ്. ഒരു സ‍ഞ്ചാരകഥ പറയുന്ന 96നായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. സിനിമക്കായി ഗോവിന്ദ് വസന്ത സംഗീതം നൽകിയ ഗാനം ഹിറ്റായിരുന്നു. ഇപ്പോഴിതാ 96ന്‍റെ ട്രെയിലറും എത്തിയിരിക്കുന്നു.

റാം, ജാനു എന്നിവർ തമ്മിലുള്ള പ്രണയമാണ് 96. സ്കൂൾ കാലം മുതൽ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയത്തിലൂടെ സിനിമ സഞ്ചരിക്കുന്നു. കണ്ടുമടുത്ത പ്രണകഥകളിൽ നിന്ന് മാറിയുള്ള സഞ്ചാരമാണ് 96 എന്ന വ്യക്തമായ സൂചന നൽകുന്നതാണ് ട്രെയിലർ.

വിജയ് സേതുപതിയുടെ തന്നെ വൻ വിജയം നേടിയ നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ചിത്രത്തിന്‍റെ ക്യാമറാമാൻ സി പ്രേംകുമാറാണ് 96 സംവിധാനം ചെയ്തത്. നടുവിലെ കൊഞ്ചം പാക്കാത കാണോമിൽ പ്രധാനവേഷം ചെയ്ത ഭഗവതി പെരുമാളും സിനിമയിലുണ്ട്. തൈക്കൂടം ബ്രിഡ്ജിലെ പ്രധാന അംഗമായ ഗോവിന്ദ് മേനോൻ എന്ന ഗോവിന്ദ് വസന്തയാണ് 96ലെ ഗാനങ്ങൾക്കു പിന്നിൽ. 96ന്‍റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല.

TAGS :

Next Story