Quantcast

40 വര്‍ഷക്കാലം പെട്ടിയിലായിരുന്ന സിനിമക്ക് പുനര്‍ജന്‍മം നല്‍കി നെറ്റ്ഫ്ലിക്സ്; ട്രയിലര്‍ കാണാം

ഓര്‍സന്‍ വെല്‍സിന്റെ ദ ഒദര്‍ സൈഡ് ഓഫ് വിന്‍ഡാണ് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    31 Aug 2018 2:29 AM GMT

40 വര്‍ഷക്കാലം പെട്ടിയിലായിരുന്ന സിനിമക്ക് പുനര്‍ജന്‍മം നല്‍കി നെറ്റ്ഫ്ലിക്സ്; ട്രയിലര്‍ കാണാം
X

40 വര്‍ഷക്കാലം പെട്ടിയിലായ ഒരു സിനിമ റിലീസ് ചെയ്യാനൊരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ്. ഓര്‍സന്‍ വെല്‍സിന്റെ ദ ഒദര്‍ സൈഡ് ഓഫ് വിന്‍ഡാണ് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങുന്നത്.ചിത്രത്തിന്റെ ട്രെയിലറും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു.

1970 ലാണ് ദ ഒദര്‍ സൈഡ് ഓഫ് വിന്‍ഡിന്റെ ഷൂട്ടിങ് ഓര്‍സന്‍ വെല്‍സ് തുടങ്ങിയത്. നിയമപരമായ പ്രശ്നത്തെ തുടര്‍ന്ന് പെട്ടിയിലായ സിനിമ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകരിലേക്കെത്താന്‍ പോകുകയാണ്. ഒരു സംവിധായകന്റെ സിനിമയെടുക്കാനുള്ള പ്രയത്നം തന്നെയാണ് ദ ഒദര്‍ സൈഡ് ഓഫ് വിന്‍ഡിന്റെ പ്രമേയം. ജോണ്‍ ഹസ്റ്റനാണ് പ്രധാന വേഷത്തിലെത്തുന്നത്.

70കളിലെ പതിവ് ഹോളിവുഡ് നിര്‍മാണ രീതിയില്‍ നിന്ന് വ്യതിചലിച്ചുള്ള ഒരു സമീപനമാണ് ഓര്‍സന്‍ വെല്‍സ് ദ അദര്‍ സൈഡ് ഓഫ് വിന്‍ഡില്‍ നടത്തിയിരിക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന വെനിസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. നവംബര്‍ 2ന് നെറ്റ്ഫ്ലിക്സ് വഴിയും ചിത്രം റിലീസ് ചെയ്യും.

TAGS :

Next Story