Quantcast

എല്ലാത്തിലും സ്ത്രീ വിരുദ്ധത കണ്ടെത്താന്‍ ശ്രമിക്കരുത്; കങ്കണക്ക് മറുപടിയുമായി സോനു സൂദ്

ഒരു സ്ത്രീക്ക് കീഴിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ട് സോനു സൂദ് സിനിമയിൽ നിന്ന് പിൻമാറിയെന്ന് നേരത്തെ കങ്കണ ആരോപിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    2 Sept 2018 9:26 AM IST

എല്ലാത്തിലും സ്ത്രീ വിരുദ്ധത കണ്ടെത്താന്‍ ശ്രമിക്കരുത്; കങ്കണക്ക് മറുപടിയുമായി സോനു സൂദ്
X

മണികർണിക വിഷയത്തിൽ കങ്കണക്ക് മറുപടിയുമായി സോനു സൂദ്. പുതുതായി ഇറങ്ങാനിരിക്കുന്ന തന്റെ ബോളിവുഡ് ചിത്രം മണികർണികയിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് സോനു സൂദിനെതിരെ കങ്കണ വിമർശനമുന്നയിച്ചിരുന്നു. ഒരു സ്ത്രീക്ക് കീഴിൽ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് താരം സിനിമയിൽ നിന്ന് പിൻമാറിയതെന്നായിരുന്നു കങ്കണയുടെ ആരോപണം.

എന്നാൽ ആരോപണത്തോട് ശക്തമായ ഭാഷയിലാണ് സോനു സൂദ് പ്രതികരിച്ചത്. എല്ലാ കാര്യത്തിലും സ്ത്രി വിരുദ്ധതാ കാർഡ് ഉപയോഗിക്കരുതെന്നും, ചിത്രത്തിൽ നിന്ന് താൻ പിൻമാറിയത് അതൊരു സ്ത്രി പക്ഷ സിനിമയായതു കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

കങ്കണ ഒരു നല്ല സുഹ‍ൃത്താണ്. അതെല്ലായിപ്പോഴും അങ്ങനെ തന്നെയായിരിക്കും. എന്നാൽ എല്ലാ കാര്യത്തിലും അവർ സ്ത്രി വിരുദ്ധത കണ്ടെത്തുന്നത് അത്ര നല്ലതല്ല. ഫറാ ഖാൻ ഉൾപ്പടെയുള്ള പ്രഗത്ഭ സംവിധായികമാരുടെ ചിത്രത്തിൽ അഭിനയിച്ച ആളാണ് ഞാൻ. അവരിൽ പലരുമായും നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. കാര്യങ്ങളെ മുൻവിധിയോടെ അല്ലാതെ പക്വമായി കാണണമെന്നും സോനു സൂദ് മറുപടിയായി പറഞ്ഞു.

ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായിയുടെ കഥയെ ആസ്പതമാക്കി രാധാകൃഷ്ണ ജഗര്‍ലമുടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റാണൌട്ട് ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ പുറത്തിറങ്ങും.

TAGS :

Next Story