Quantcast

ഒടിയന് വേണ്ടി 16 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ഡബ്ബിംഗ്

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാകുന്നത്. 

MediaOne Logo

Web Desk

  • Published:

    3 Sep 2018 6:25 AM GMT

ഒടിയന് വേണ്ടി 16 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ഡബ്ബിംഗ്
X

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്ന ഒടിയന്‍. ചിത്രത്തിന്റെ വിശേഷങ്ങളെ പ്രേക്ഷകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഒടിയന് വേണ്ടി 16 മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ഡബ്ബിംഗാണ് കഴിഞ്ഞ ദിവസം നടത്തിയതെന്ന് സംവിധായകന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ശ്രീകുമാര്‍ ഡബ്ബിംഗിന്റെ വിശേഷം പങ്കുവച്ചത്. ഒപ്പം സ്റ്റുഡിയോയിലെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്.

ഒടിയന് വേണ്ടി മാരത്തോണ്‍ ഡബ്ബിംഗ്. ഇടവേളകളില്ലാതെ 16 മണിക്കൂര്‍ നീണ്ട ഡബ്ബിംഗ്..തൃപ്തികരം. പക്ഷേ ഇതുവരെ ഒരു ക്ഷീണവും തോന്നിയില്ലെന്നും ശ്രീകുമാര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം ചിത്രത്തിന്റെ ട്രയിലര്‍ ഒക്ടോബറില്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു. സെപ്തംബറില്‍ ട്രയിലര്‍ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ചിത്രത്തിന്റെ തിയറ്റര്‍ റിലീസ് തീരുമാനിച്ചിട്ടില്ല.

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയാകുന്നത്. പ്രകാശ് രാജ്, നരേന്‍ അടക്കം ഒരു വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ये भी पà¥�ें- ഒടിയന്‍ മാണിക്യന്‍ എന്തിന് കാശിയിലെത്തി? മോഹന്‍ലാല്‍ പറയുന്നു..

ये भी पà¥�ें- ഒടിയന്‍ മാണിക്യനെ കാണാന്‍ നിക്ക് ഉട്ടെത്തി

TAGS :

Next Story