Quantcast

വലാക്..ഇവരാണ് ആ പേടിപ്പിക്കുന്ന കന്യാസ്ത്രീ

ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് നിരവധി പേർ അവരോട് പറഞ്ഞിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    10 Sept 2018 9:11 AM IST

വലാക്..ഇവരാണ് ആ പേടിപ്പിക്കുന്ന കന്യാസ്ത്രീ
X

വലാക്... ഭയപ്പെടുത്തുന്ന മുഖവുമായി ഇരുളില്‍ അവര്‍ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നും...കണ്‍ജുറിങ് 2 ഇറങ്ങിയപ്പോള്‍ മുതല്‍ ലോകത്താകെ അവര്‍ ഭയപ്പെടുത്തിക്കൊണ്ടിരുന്നു. ദാ ഇപ്പോള്‍ ഈയിടെ ഇറങ്ങിയ ദ് നണ്‍ ലൂടെ വീണ്ടും പേടിപ്പെടുത്താന്‍ അവര്‍ ഇറങ്ങിയിരിക്കുന്നു. വലാകിനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചത് ആരാണെന്നറിയാമോ... അമേരിക്കന്‍ നടിയായ ബോണി ആരണ്‍സായിരുന്നു കന്യാസ്ത്രീയായി തിളങ്ങിയത്. കൺജുറിങ്ങിൽ മാത്രമല്ല, ഡിയർ ഗോഡ്, ഷാലോ ഹോൾ, റിസ്റ്റ്കട്ടേഴ്‌സ് : എ ലവ് സ്‌റ്റോറി, ഐ നോ ഹു കിൽഡ് മി, ഹെൽ റൈഡ്, ഡ്രാഗ് മി ടു ഹെൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ബോണി വേഷമിട്ടിട്ടുണ്ട്. പ്രിൻസസ് ഡയറീസിലും ബോണി വേഷമിട്ടിട്ടുണ്ട്.

ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് നിരവധി പേർ അവരോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതേ മുഖം കൊണ്ടാണ് ബോണി ആരാധക ഹൃദയങ്ങളെ പേടിപ്പിച്ചത്. തന്റെ നീണ്ട വലിയ മൂക്ക് കാരണം നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോണി പറയുന്നു. വലാക് എന്ന കഥാപാത്രം താന്‍ വളരെയധികം ആസ്വദിച്ചുവെന്നും ബോണി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനിയയില്‍ നടന്ന ഒരു കന്യാസ്ത്രീയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണമാണ് ദ് നണിലെ മുഖ്യ പ്രമേയം.

TAGS :

Next Story