Quantcast

സഞ്ജയ് ദത്തിനോട് സഹതാപമുണ്ടാവാൻ ‘സഞ്ജു’വിന്റെ കഥയിൽ മാറ്റം വരുത്തി; രാജ്‌കുമാർ ഹിറാനി 

MediaOne Logo

Web Desk

  • Published:

    14 Sep 2018 8:53 AM GMT

സഞ്ജയ് ദത്തിനോട് സഹതാപമുണ്ടാവാൻ ‘സഞ്ജു’വിന്റെ കഥയിൽ മാറ്റം വരുത്തി; രാജ്‌കുമാർ ഹിറാനി 
X

സഞ്ജുവിന് വേണ്ടി കുറച്ചധികം സീനുകൾ ഷൂട്ട് ചെയ്തിരുന്നുവെന്ന് രാജ്‌കുമാർ ഹിറാനി. സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച സിനിമയിൽ സഞ്ജയ് ദത്തിനോട് സഹതാപം സൃഷ്ട്ടിക്കാൻ വേണ്ടി കഥയിൽ മാറ്റം വരുത്തേണ്ടി വന്നുവെന്നും ഹിറാനി പറഞ്ഞു . സിനിമയുടെ പരീക്ഷണ പ്രദർശനങ്ങളിൽ നിരവധി പേർക്ക് സഞ്ജയ് ദത്തിനോട് ദേഷ്യം തോന്നിയെന്നും അത് ഒഴിവാക്കാൻ വേണ്ടി അങ്ങനെ ചെയ്യേണ്ടി വന്നുവെന്നും തുറന്ന് സമ്മതിച്ചിരിക്കുകയാണ് രാജ്‌കുമാർ ഹിറാനി.

സിനിമയുടെ ആദ്യ എഡിറ്റിൽ സഞ്ജയ് ദത്തിന്റെ ജീവിതം അത് പോലെ തന്നെയായിരുന്നു കാണിച്ചതെന്ന് ഹിറാനി പറയുന്നു. പരീക്ഷണ പ്രദർശനമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചെതെന്നും രാജ്‌കുമാർ ഹിറാനി പറയുന്നു.

‘സിനിമയുടെ ഷൂട്ടിനിടയിൽ ഞാൻ ശെരിയായ രീതിയിലല്ലേ പോകുന്നെതെന്ന് തോന്നിയിരുന്നു. എല്ലാം കഴിഞ്ഞു എഡിറ്റ് ചെയ്ത സിനിമയുടെ ആദ്യ പ്രദർശനം ഞങ്ങൾ വെച്ചു. സിനിമ കണ്ട എല്ലാവരും സഞ്ജയ് ദത്തിനെ വെറുത്തു, ഞങ്ങൾക്ക് ഇയാളെ ഇഷ്ടമല്ലായെന്ന് അവർ പറഞ്ഞു, ഈ മനുഷ്യനെ കാണണ്ട എന്ന് വരെ അവർ പറഞ്ഞു കളഞ്ഞു’ ഹിറാനി പറയുന്നു.

‘എനിക്ക് സത്യസന്ധമായ ഒരു കഥ പറയണമായിരുന്നു,സഞ്ജയ് ദത്തിന് മേൽ ഒരു സഹതാപവും എഴുതി ചേർത്തില്ല. ഞാൻ പറഞ്ഞു, യഥാർത്ഥ സഞ്ജയ് ദത്ത് എങ്ങനെയാണോ അങ്ങനെ നമുക്ക് സിനിമയെടുക്കാം. സഹതാപമൊന്നും വേണ്ടായെന്ന് ഉറപ്പിച്ചു, പക്ഷെ പിന്നീട് സഞ്ജയ് എന്റെ നായകാനാണെന്ന് മനസ്സിലായപ്പോൾ കുറച്ച് സഹതാപം സൃഷ്ടിക്കാം എന്ന് തീരുമാനിച്ചു’ ഹിറാനി കൂട്ടിച്ചേർത്തു.

സഞ്ജയ് ദത്തിനെ സഞ്ജുവിലൂടെ വെള്ള പൂശി എന്നാരോപണത്തെ രാജ്‌കുമാർ ഹിറാനി നിഷേധിച്ചു. അനുരാഗ് കശ്യപിനെ പോലുള്ള ഒരു സംവിധായകന് വേണമെങ്കിൽ ഇനിയും സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ ചില സന്ദർഭങ്ങൾ മാത്രം എടുത്ത് സിനിമയാക്കാം എന്നും ഹിറാനി പറയുന്നു.

TAGS :

Next Story