Quantcast

മധുരരാജയുടെ ലൊക്കേഷനില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച് സലിം കുമാര്‍ 

സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹ വാര്‍ഷികമായിരുന്നു

MediaOne Logo

Web Desk

  • Published:

    15 Sep 2018 5:04 AM GMT

മധുരരാജയുടെ ലൊക്കേഷനില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച് സലിം കുമാര്‍ 
X

മധുരരാജയുടെ സെറ്റില്‍ വച്ചായിരുന്നു ഇത്തവണ നടന്‍ സലിം കുമാറിന്റെ വിവാഹ വാര്‍ഷിക ആഘോഷം. ആഘോഷം ശരിക്കും ആവേശമാക്കി മാറ്റിയത് മെഗാതാരം മമ്മൂട്ടിയായിരുന്നു. മമ്മൂക്കയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കേക്ക് മുറിച്ച് സലിം കുമാറിനും ഭാര്യക്കും മെഗാതാരം നല്‍കുകയും ചെയ്തു. സലിം കുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹ വാര്‍ഷികമായിരുന്നു.

പോക്കിരിരാജക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണിത്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോള്‍ഗാട്ടി, ബിജുക്കുട്ടൻ, സിദ്ധിഖ്, എം ആര്‍ ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

എന്റെയും സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാർഷികം 'മധുരരാജയുടെ' ലൊക്കേഷനിൽ വെച്ച് ആഘോഷിച്ചു. നന്ദി മമ്മുക്ക, വൈശാഖ്, നെൽസൺ ഐപ്പ്, ഉദയകൃഷ്ണ, ഷാജി, ജയ, ക്രൂ മെംബേർസ് ആൻഡ് ആർട്ടിസ്റ്റ്സ് !! ❤

Posted by Salim Kumar on Friday, September 14, 2018
TAGS :

Next Story