Quantcast

‘മെല്ലെ മുല്ലേ’; ആദ്യ ഗാനം ‘തന്തുനാനേനാ’ 

MediaOne Logo

Web Desk

  • Published:

    18 Sept 2018 9:03 PM IST

‘മെല്ലെ മുല്ലേ’; ആദ്യ ഗാനം ‘തന്തുനാനേനാ’ 
X

കുഞ്ചാക്കോ ബോബനും നിമിഷ സജയനും പ്രധാനവേഷത്തിലെത്തുന്ന മാംഗല്യം തന്തുനാനേനയിലെ ആദ്യ ഗാനത്തിന്‍റെ വീഡിയോ എത്തി. മെല്ലെ മുല്ലേ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചവരിൽ ചിത്രത്തിലെ പ്രധാതാരങ്ങളും ഉണ്ട്. വ്യാഴാഴ്ചയാണ് മാംഗല്യം തന്തുനാനേനയുടെ റിലീസ്.

മാംഗല്യം തന്തുനാനേനയിലെ പ്രധാന താരങ്ങളെല്ലാം അഭിനയിച്ചിരിക്കുന്ന ഗാനമാണ് പുറത്തുവന്നത്. ഗാനത്തിന്‍റെ റെക്കോർഡിങ് ദൃശ്യങ്ങളും ചിത്രീകരണ ദൃശ്യങ്ങളും കഴിഞ്ഞയാഴ്ച റിലീസ് ചെയ്തിരുന്നു. സിനിമയിലെ പ്രധാനകഥാപാത്രങ്ങളായ റോയിയുടെയും ക്ലാരയുടെയും വിവാഹമാണ് ഗാനരംഗത്തിൽ.

റെവ എന്ന സംഗീത സംവിധായികയുടെ അരങ്ങേറ്റ ചിത്രമാണ് മാംഗല്യം തന്തുനാനേനാ. ജോബ് കുര്യനും ദീപേഷ് കൃഷ്ണമൂർത്തിയും നടൻമാരായ വിജയരാഘവൻ, അലൻസിയർ നടി ശാന്തികൃഷ്ണ എന്നിവരും ചേർന്നാണ് ഗാനം ആലപിച്ചത്. ‌ഹാസ്യത്തിന് പ്രാധാന്യം നൽകി രസകരമായ കുടുംബകഥയാണ് മാംഗല്യം തന്തുനാനേന. നടി സൌമ്യ സദാനന്ദൻ ആണ് സംവിധായിക. വ്യാഴാഴ്ച മാംഗല്യം തന്തുനാനേനാ പ്രദർശനം തുടങ്ങും.

TAGS :

Next Story