Quantcast

എനിക്ക് നമ്പര്‍ വണ്‍ ആകണ്ട, ഒരു മത്സരത്തിന്റെയും ഭാഗമല്ല; പൃഥ്വിരാജ്

എല്ലാ രീതിയിലുള്ള സിനിമകളും ട്രൈ ചെയ്യണം എന്നാണ് എന്റെ ഹൃദയം പറയുന്നത്. ചിലപ്പോള്‍ വിജയമാകും മറ്റു ചിലപ്പോള്‍ പരാജയമാകും.

MediaOne Logo

Web Desk

  • Published:

    20 Sept 2018 9:05 AM IST

എനിക്ക് നമ്പര്‍ വണ്‍ ആകണ്ട, ഒരു മത്സരത്തിന്റെയും ഭാഗമല്ല; പൃഥ്വിരാജ്
X

തനിക്ക് നമ്പര്‍ വണ്‍ ആകണ്ടെന്നും ഒരു മത്സരത്തിന്റെ ഭാഗമല്ലെന്നും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും യുവതാരം പൃഥ്വിരാജ്. എനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ സാധിക്കണം എന്നാണ് എന്റെ ആഗ്രഹം. അല്ലാതെ നമ്പര്‍ വണ്‍ ആകണമെന്നോ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായോ മാറണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. പ്രമുഖ മലയാളം എഫ്.എമ്മിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ രീതിയിലുള്ള സിനിമകളും ട്രൈ ചെയ്യണം എന്നാണ് എന്റെ ഹൃദയം പറയുന്നത്. ചിലപ്പോള്‍ വിജയമാകും മറ്റു ചിലപ്പോള്‍ പരാജയമാകും. കൂടെ പോലുള്ള ചിത്രങ്ങള്‍ വിജയമാകും. രണം പോലുള്ള സിനിമകള്‍ വിജയിക്കില്ല. പത്ത് വര്‍ഷം കഴിഞ്ഞിട്ട് ഞാന്‍ ഇതൊന്നും ട്രൈ ചെയ്തില്ലല്ലോ എന്ന് വിചാരിച്ച് എനിക്ക് ഭയങ്കര സങ്കടമായിപ്പോകും. അതാണ് ഈ പ്രയാസമുള്ള വഴി എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ എനിക്ക് ശരിക്കും അത് പ്രയാസമല്ല.' ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ ഒരു നടന്‍ എന്ന രീതിയില്‍ ഒരു താരം എന്ന രീതിയില്‍ എന്താണ് ഞാന്‍ ഇന്‍ഡസ്ട്രിയില്‍ ചെയ്യേണ്ടത് എന്ന് എനിക്ക് അറിയാം. അതു ഞാന്‍ ചെയ്യും. അതിന് അതിന്റേതായ പ്രശ്‌നങ്ങളുമുണ്ട്.'പൃഥ്വിരാജ് പറഞ്ഞു.

ये भी पà¥�ें- രാജിവെച്ച നടിമാര്‍ക്കൊപ്പമാണെന്ന് പൃഥ്വിരാജ്; നിലപാട് കൂടുതല്‍ വ്യക്തമാക്കേണ്ട സാഹചര്യത്തില്‍ തുറന്നുപറയും

ये भी पà¥�ें- സ്ത്രീകളെ അപമാനിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കില്ലെന്ന് പൃഥ്വിരാജ്

ये भी पà¥�ें- ബോളിവുഡ് ഭ്രമമില്ല, വില്ലനാകാന്‍ മടിയുമില്ല: പൃഥ്വിരാജ്

TAGS :

Next Story