Quantcast

അതെ ഞാന്‍ ആസ്മ രോഗിയാണ്; രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക

പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    20 Sept 2018 11:39 AM IST

അതെ ഞാന്‍ ആസ്മ രോഗിയാണ്; രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രിയങ്ക
X

താന്‍ ആസ്മാ രോഗിയാണെന്ന വിവരം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് തന്റെ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞത്. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ വീഡിയോ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് താരം തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതില്‍ എന്താണ് മറച്ച് വയ്ക്കാനുള്ളത്. ആസ്മ എന്നെ കീഴ്പ്പെടുത്തുന്നതിന് മുന്‍പ് ആസ്മയെ കീഴ്പ്പെടുത്താന്‍ എനിക്കറിയാം. എന്റെ ഇന്‍ഹേലര്‍ എനിക്ക് ലഭിച്ചു. എന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആസ്മ തടസ്സമാകില്ലെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

പ്രിയങ്കയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസുമായുള്ള വിവാഹം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഷൊണാലി ബോസ് സംവിധാനം ചെയ്യുന്ന സ്‌കൈ ഈസ് പിങ്ക് എന്ന ബോളിവുഡ് ചിത്രമാണ് പ്രിയങ്കയുടെ അടുത്ത ചിത്രം.

ये भी पà¥�ें- അഭയാർഥികളായ കുരുന്നുകളുടെ കാര്യത്തിൽ ലോകം താൽപര്യമെടുക്കണമെന്ന്​ പ്രിയങ്ക ചോപ്ര

ये भी पà¥�ें- ഇനി മഴക്കാലമാണ്, ഇവരെ ആര് നോക്കും... റോഹിങ്ക്യകളെ സഹായിക്കാന്‍ ആരാധകരോട് അഭ്യര്‍ഥിച്ച് പ്രിയങ്ക ചോപ്ര

TAGS :

Next Story