Quantcast

കണക്ക് അന്നും ഇന്നും കണക്ക് തന്നെ; ഇതാണ് സുരഭിയുടെ ആ പഴയ ഉത്തരക്കടലാസുകള്‍ 

അതുകൊണ്ട് തന്നെ വീട് വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ പഴയ ഉത്തരക്കടലാസുകള്‍ ആരാധകരെ കാണിക്കാനും താരത്തിന് ഒരു മടിയില്ല. 

MediaOne Logo

Web Desk

  • Published:

    24 Sept 2018 1:17 PM IST

കണക്ക് അന്നും ഇന്നും കണക്ക് തന്നെ; ഇതാണ് സുരഭിയുടെ ആ പഴയ ഉത്തരക്കടലാസുകള്‍ 
X

ഐ.എ.എസ് പരീക്ഷയുടെ തലേന്ന് ഫ്ലു പിടിച്ചു എന്ന് സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ പറയുന്നത് പോലെ പുളു അടിക്കാന്‍ ദേശീയ പുരസ്കാര ജേതാവ് സുരഭി ലക്ഷ്മിയെ കിട്ടില്ല. ഉള്ളത് ഉള്ളത് പോലെ പറയുന്നതാണ് സുരഭിയുടെ ശീലം. അതുകൊണ്ട് തന്നെ വീട് വൃത്തിയാക്കുന്നതിനിടയില്‍ കിട്ടിയ പഴയ ഉത്തരക്കടലാസുകള്‍ ആരാധകരെ കാണിക്കാനും താരത്തിന് ഒരു മടിയില്ല. വലിയ മാര്‍ക്കൊന്നും ലഭിച്ചില്ലെങ്കിലും എല്ലാം വിശദമായി തന്നെ ഫേസ്ബുക്ക് ലൈവിലൂടെ സുരഭി ആരാധകരെ കാണിക്കുന്നുണ്ട്.

15 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഉത്തരക്കടലാസുകളാണ് സുരഭി സൂക്ഷിച്ചു വച്ചിരിക്കുന്നത്. കണക്ക്, ഇംഗ്ലീഷ്, ബയോളജി,മലയാളം, ജ്യോഗ്രഫി, ഹിന്ദി തുടങ്ങി എല്ലാ വിഷയങ്ങളുടെ ഉത്തരക്കടലാസുകളും മാര്‍ക്കും സുരഭി വിശകലനം ചെയ്യുന്നുണ്ട്. ഇതില്‍ കണക്കിന് കിട്ടിയിരിക്കുന്നത് മാര്‍ക്ക് 50ല്‍ 13 മാര്‍ക്കാണ്. ഇതേ മാര്‍ക്ക് തന്നെയായിരുന്നു എസ്എസ്എല്‍സിക്ക് വാങ്ങിയതെന്ന് സുരഭി പറയുന്നു.

13ഉം 12ഉം മാര്‍ക്ക് വാങ്ങി എങ്ങനെയോ രക്ഷപെട്ടുവെന്ന് സുരഭി പറയുന്നു. ഹിന്ദിയുടെ ഉത്തരക്കടലാസില്‍ 50ല്‍ 32 മാര്‍ക്ക് കണ്ട് ഹിന്ദിക്ക് താന്‍ അത്ര മോശമല്ലായിരുന്നെന്നും എന്നാല്‍ കയ്യക്ഷരം നന്നാക്കാമായിരുന്നെന്നും പറയുന്നുണ്ട്. എന്തായാലും ആരും ഒന്ന് മടിക്കുന്ന കാര്യമാണ് വളരെ രസകരമായി സുരഭി പങ്കുവച്ചിരിക്കുന്നത്.

കണക്ക് അന്നും ഇന്നും കണക്ക് തന്നെ

Posted by Surabhi Lakshmi on Saturday, September 22, 2018

ये भी पà¥�ें- സുരഭി മികച്ച നടി; മോഹന്‍ലാലിന് പ്രത്യേക പരാമര്‍ശം

ये भी पà¥�ें- ദേശീയ അവാർഡ്, വിശ്വസിക്കാനാവാതെ സുരഭി

ये भी पà¥�ें- ആരോടും പരാതി പറഞ്ഞിട്ടില്ല, ഐഎഫ്എഫ്കെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാവില്ല: സുരഭി

TAGS :

Next Story