ജൂനിയര്‍ ആര്‍ട്ടിസ്റ്റാവാന്‍ പോലും ചാന്‍സ് കിട്ടാതിരുന്ന ഒരു കാലമുണ്ടായിരുന്നു: വിജയ് സേതുപതി
താരമാകാനല്ല മികച്ച ഒരു അഭിനേതാവാകാനാണ് തന്റെ ശ്രമമെന്നും വിജയ് പറഞ്ഞു.

തമിഴകത്തിന്റെ മാത്രമല്ല, മലയാളികളുടെയും ഇഷ്ടതാരമാണ് മക്കള്‍ സെല്‍വന്‍ എന്ന് സ്നേഹത്തോടെ തമിഴ് മക്കള്‍ വിളിക്കുന്ന വിജയ് സേതുപതി. വിജയിന്റെ ഏതൊരു ചിത്രത്തെയും അത്ര പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വിക്രം വേദ എന്ന ചിത്രം വിജയിന്റെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റിമറിച്ചു. ഈയിടെ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ചെക്ക ചിവന്ത വാനത്തിലെ പൊലീസ് വേഷം മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. തൃഷയോടൊപ്പം അഭിനയിക്കുന്ന 96 എന്ന പ്രണയ ചിത്രം ഇന്ന് തിയറ്ററുകളിലെത്തുകയാണ്. വിജയങ്ങള്‍ ഇങ്ങിനെ ആവര്‍ത്തിക്കുമ്പോഴും ഒരു കാലത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോലും സിനിമയില്‍ അവസരം ലഭിച്ചിരുന്നില്ലെന്ന് ഓര്‍ത്തെടുക്കയാണ് താരം. താരമാകാനല്ല മികച്ച ഒരു അഭിനേതാവാകാനാണ് തന്റെ ശ്രമമെന്നും വിജയ് പറഞ്ഞു. ഒരു സാധാരണക്കാരനില്‍ നിന്നും ഈ നിലവരെ എത്തിയത് തികച്ചും അവിശ്വസനീയമാണെന്നും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നും ദ ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
സ്വഭാവിക അഭിനയത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരിക്കലും ഒരു പ്രത്യേക ശൈലി ഞാന്‍ പിന്തുടരാറില്ല. ഞാനൊരിക്കലും ഒരു സീരിയസ് ആക്ടറല്ല. എന്നാല്‍ ആ കലയെ ഞാന്‍ ഗൌരവമായി കാണുന്നുണ്ട്. നല്ല കഥാപാത്രങ്ങള്‍ക്കായി ആഗ്രഹിക്കാറുണ്ട്. ഇമേജില്‍ ഞാന്‍ വിശ്വസിക്കുന്നില്ല, തിരക്കഥയിലാണ് വിശ്വസിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് വ്യത്യസ്തമായ റോളുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കാറുണ്ടെന്നും പ്രേക്ഷകരെ ഒരിക്കലും നിരാശപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വിജയ് സേതുപതി പറഞ്ഞു.
ചെക്ക ചിവന്ത വാനത്തില്‍ മണിരത്നത്തിനോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വിജയ് പറഞ്ഞു. വളരെയധികം മാന്യനായ, കാഴ്ചപ്പാടുള്ള സംവിധായകനാണ് മണിരത്നം. അദ്ദേഹത്തിന്റെ ഫോണ്‍ വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെയാണ് ചിത്രത്തിനായി സമ്മതം മൂളിയത്. ഒരു സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഒരിക്കലും ഞാന്‍ ചിന്തിക്കാറില്ല. നല്ല സിനിമയുടെ ഭാഗമാവുകയാണ് പ്രധാനം.
96ന്റെ സംവിധായകന്‍ പ്രേംകുമാറിനെ നേരത്തെ പരിചയമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് കരിയര്‍ തുടങ്ങിയവരാണ്. ഞങ്ങളുടെ രണ്ട് പേരുടെയും ജോലിയുടെ ശൈലി ഒരു പോലെയാണ്. അദ്ദേഹത്തെക്കുറിച്ച് എനിക്കും എന്റെ അഭിനയത്തിന്റെ റേഞ്ചിനെക്കുറിച്ച് പ്രേംകുമാറിനും അറിയാം. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ ചര്‍ച്ചകളൊന്നുമുണ്ടാകാറില്ല. മറ്റ് കാര്യങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിക്കാറുള്ളത്. ഹൈസ്കൂള്‍ കാലത്തെ പ്രണയിതാക്കളായ റാമും ജാനുവും നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതാണ് 96 എന്ന ചിത്രത്തിന്റെ പ്രമേയം. ഒരു പക്വതയുള്ള പ്രണയകഥയാണ് 96. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഈണമിട്ടിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്...വിജയ് പറഞ്ഞു.
ये à¤à¥€ पà¥�ें- അഭിപ്രായസ്വാതന്ത്ര്യമില്ലെങ്കില്‍ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്ന് വിജയ് സേതുപതി
ये à¤à¥€ पà¥�ें- വ്യത്യസ്ത ഗെറ്റപ്പില്‍ വിജയ് സേതുപതി; സീതാകാത്തിയുടെ മെയ്ക്കിങ് വീഡിയോ കാണാം
Adjust Story Font
16

