Quantcast

ക്വീനിന്റെ സംവിധായകൻ ലൈംഗികമായി ചൂഷണം ചെയ്തു, അനുരാഗ് കശ്യപ്  നിശ്ശബ്ദനായിരുന്നു; യുവതിയുടെ തുറന്ന് പറച്ചിൽ 

2015 മെയ് അഞ്ചിലെ ഒരു പാതി രാത്രിയിലാണ് യുവതിക്ക് വികാസ് ബാലിൽ നിന്നും മോശം അനുഭവം നേരിട്ടത്. രാത്രി റൂമിലെത്തിച്ച് തരാമെന്ന് വികാസ് യുവതിയോട് നിർബന്ധിക്കുകയും ശേഷം മദ്യപിച്ചത് പോലെ അഭിനയിച്ച്...

MediaOne Logo
ക്വീനിന്റെ സംവിധായകൻ  ലൈംഗികമായി ചൂഷണം ചെയ്തു, അനുരാഗ് കശ്യപ്  നിശ്ശബ്ദനായിരുന്നു; യുവതിയുടെ തുറന്ന് പറച്ചിൽ 
X

വർഷം 2015, ഫാന്റം ഫിലിംസിന്റെ നാല് പങ്കാളികളായ വികാസ് ബാല്‍ , അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ നിർമാതാവായ മധു മൻടെനെ എന്നിവർ ബോംബെ വെൽവെറ്റിന്റെ പ്രചാരണത്തിനിറങ്ങുന്നു. ഇതിന് തൊട്ട് മുൻപ് ഇവരുടെ കൂട്ടത്തിലൊരാൾക്ക് നേരെ അവരുടെ സിനിമ സംഘത്തിലെ തന്നെ ഒരു യുവതി ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വരുന്നിടത്താണ് പ്രശ്നങ്ങളുടെ തുടക്കം. ശേഷം മാസങ്ങൾ നീണ്ട കൂടിയാലോചനകൾക്കും പ്രത്യാരോപണങ്ങൾക്കും അവസാനം ഈ നാലംഗ ബോളിവുഡിലെ ശക്തരായ സംഘം എന്ത് ചെയ്തു എന്നതായിരുന്നു ചോദ്യം? നിശബ്ബ്‌ദതയാണ് ഇതിനുള്ള ഉത്തരം.

ശക്തമായ സ്ത്രീ കഥാപാത്രമായി കങ്കണ റണൗത് നായികയായ ക്വീനിന്റെ സംവിധായകൻ വികാസ് ബാലിനെതിരെയായിരുന്നു ലൈംഗികാതിക്രമത്തിനുള്ള യുവതിയുടെ അന്നത്തെ പരാതി. ഇതേ സമയത്ത് തന്നെയായിരുന്നു റിലയൻസുമായി ഫാന്റം കമ്പനി ഏറ്റവും വലിയ ചില പ്രോജെക്ടുകൾ ഒപ്പ് വെക്കുന്നതും. നെറ്റ് ഫ്ലിക്സ് സീരീസിലെ സേക്രഡ് ഗെയിംസ് എല്ലാം ഇതിനെ തുടർന്ന് പുറത്ത് വന്ന സീരീസുകളാണ്.

2015 മെയ് അഞ്ചിലെ ഒരു പാതി രാത്രിയിലാണ് യുവതിക്ക് വികാസ് ബാലിൽ നിന്നും മോശം അനുഭവം നേരിട്ടത്. രാത്രി റൂമിലെത്തിച്ച് തരാമെന്ന് വികാസ് യുവതിയോട് നിർബന്ധിക്കുകയും ശേഷം മദ്യപിച്ചത് പോലെ അഭിനയിച്ച് കിടക്കയിൽ കിടന്ന വികാസ് അൽപ സമയത്തിന് ശേഷം യുവതിയുടെ ശരീരത്തിന് മേൽ സ്വയം ഭോഗം ചെയ്യുകയായിരുന്നു. അന്ന് ഈ ആക്രമണം ഒറ്റക്ക് നേരിട്ട യുവതി പിന്നീട് ഇതിന്റെ ആഘാതത്തിൽ ക്രച്ചസിൽ കിടക്കേണ്ടി വന്നു. ഇപ്പോഴും അപകടത്തിൽ നിന്നും യുവതി മുക്തയായിട്ടില്ല. പരസഹായമില്ലാതെ നടക്കാൻ ശ്രമിക്കുകയാണ് ഇപ്പോഴും ആ യുവതി.

സംഭവം നടന്നതിന് ശേഷം ഒക്ടോബർ 2015ന് യുവതി അനുരാഗ് കശ്യപിനെ കണ്ട് അവളന്നനുഭവിച്ചതെല്ലാം തുറന്ന് പറയുന്നു. പക്ഷെ രണ്ട് വർഷം കഴിഞ്ഞിട്ടും ആ സംഭവത്തിന്റെ ഗൗരവം ഉൾകൊള്ളാൻ അവർക്കായില്ല. ഫാന്റം കമ്പനിയിൽ നിന്നും രാജി വെക്കും വരെ ബാല്‍ യുവതിയെ പീഡിപ്പിച്ചു കൊണ്ടേയിരുന്നെന്ന് യുവതി ഹഫിങ്ടൺ പോസ്റ്റിനോട് പറഞ്ഞു.

സംഭവം നടന്നതിന് ശേഷം ഒക്ടോബർ 2015ന് യുവതി അനുരാഗ് കശ്യപിനെ കണ്ട് അവളന്നനുഭവിച്ചതെല്ലാം തുറന്ന് പറയുന്നു. പക്ഷെ രണ്ട് വർഷം കഴിഞ്ഞിട്ടും ആ സംഭവത്തിന്റെ ഗൗരവം ഉൾകൊള്ളാൻ അവർക്കായില്ല. ഫാന്റം കമ്പനിയിൽ നിന്നും രാജി വെക്കും വരെ ബാല്‍ യുവതിയെ പീഡിപ്പിച്ചു കൊണ്ടേയിരുന്നെന്ന് യുവതി ഹഫിങ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഇന്ന് വികാസ് ബാല്‍ ഹൃതിക് റോഷനെ നായകനാക്കി സൂപ്പർ 30 എന്ന സിനിമ റിലീസ് ചെയ്യാനൊരുങ്ങുമ്പോൾ അന്നാക്രമണത്തിനിരയായ യുവതി ഇന്നും ബോളിവുഡിൽ തന്റെ കരിയർ കെട്ടിപ്പടുക്കാൻ കഷ്ടപ്പെടുകയാണ്. ‘ബോളിവുഡിലെ എല്ലാവർക്കും എല്ലാം അറിയാം പക്ഷെ ആർക്കും ആരെയും അസ്വസ്ഥപ്പെടുത്തണ്ട’; യുവതി പറയുന്നു. ഈമാസമാദ്യം നടൻ നാന പടേക്കറിനെതിരെ ഗുരുതര ആരോപണമുന്നയിച്ചതിന് തനുശ്രീ ദത്തക്കെതിരെ പടേക്കര്‍ വക്കീൽ നോട്ടീസ് അയച്ചാണ് പ്രതികരിച്ചത്. ഇതാണ് ലൈംഗിക ആക്രമണങ്ങൾ, ചൂഷണങ്ങൾ, അല്ലെകില്‍ അനീതികൾ തുറന്ന് പറഞ്ഞാലുള്ള ഇന്ത്യയിലെ അവസ്ഥയെന്ന് തനുശ്രീ ദത്ത് എ.എൻ.ഐ ന്യൂസിനോട് പറയുന്നു. 2008ൽ ഹോൺ ഒക്കെ എന്ന സിനിമയുടെ ഷൂട്ടിനിടയിൽ നാനാ പടേക്കർ തന്നെ ഭീഷണിപ്പെടുത്തിയെന്നും ആക്രമിച്ചെന്നുമായിരുന്നു തനുശ്രീയുടെ ആരോപണം.

വികാസ് ബാലിന്റെ കേസിൽ പരസ്യമായി തുറന്ന് പറയാൻ ഇനിയും എല്ലാവർക്കും ഭയമാണ്. ആകെ പരസ്യമായി സംസാരിച്ചത് അനുരാഗ് കശ്യപും കാമുകി ശുഭ്രാ ഷെട്ടിയുമാണ്. രണ്ട് പേരും യുവതിയെ വിശ്വസിക്കുന്നുവെന്നും യുവതി പറഞ്ഞെതെല്ലാം സത്യമാണെന്ന് സ്ഥീരീകരിക്കുകയും ചെയ്തതായി ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ബാല്‍ യുവതിയെ ലൈംഗികമായി ആക്രമിച്ച വാർത്ത 2017ല്‍ വളരെ ചെറുതായി തന്നെ മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. പക്ഷെ വളരെ പെട്ടെന്ന് തന്നെ പൊതു സമൂഹം അത് മറവിക്ക് വിട്ടു നൽകി. അതിന് മൂന്ന് വർഷത്തിന് ശേഷം യുവതി അന്ന് സംഭവിച്ചതെല്ലാം നാല് മാസത്തോളം സമയമെടുത്ത് ഓരോന്നോരോന്നായി വിവിധ ഇന്റർവ്യൂകളിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

വിവിധ തെറാപ്പികളിലൂടെ, ബുദ്ധിസ്റ്റ് ആചാരങ്ങളിലൂടെ, സുഹൃത്തുക്കളുടെ പിന്തുണയിൽ കാമുകന്റെ കരുത്തില്‍ - പതിയെ എല്ലാം തുറന്ന് പറയാനുള്ള ആത്മവിശ്വാസം നേടിയിരിക്കുകയാണ് യുവതിയിപ്പോള്‍.

വിവിധ തെറാപ്പികളിലൂടെ, ബുദ്ധിസ്റ്റ് ആചാരങ്ങളിലൂടെ, സുഹൃത്തുക്കളുടെ പിന്തുണയിൽ കാമുകന്റെ കരുത്തില്‍ - പതിയെ എല്ലാം തുറന്ന് പറയാനുള്ള ആത്മവിശ്വാസം നേടിയിരിക്കുകയാണ് യുവതിയിപ്പോള്‍.

ആ യുവതിയെ കേൾക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് മൂന്ന് വർഷത്തിന് ശേഷം വീണ്ടും ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ അനുരാഗ് കശ്യപ് പ്രതികരിച്ചിരുന്നു.

‘എന്തെല്ലാം സംഭവിച്ചു, അതെല്ലാം തെറ്റായിരുന്നു. അത് ശരിയായ രീതിയിൽ ഞങ്ങൾ കൈകാര്യം ചെയ്തില്ല. ഞാൻ എന്നെയല്ലാതെ ആരെയും ഇക്കാര്യത്തിൽ കുറ്റപെടുത്തില്ല’
അനുരാഗ് കശ്യപ്

‘എന്തെല്ലാം സംഭവിച്ചു, അതെല്ലാം തെറ്റായിരുന്നു. അത് ശരിയായ രീതിയിൽ ഞങ്ങൾ കൈകാര്യം ചെയ്തില്ല. ഞാൻ എന്നെയല്ലാതെ ആരെയും ഇക്കാര്യത്തിൽ കുറ്റപെടുത്തില്ല'; കശ്യപ് പറയുന്നു. ‘പക്ഷെ ഇപ്പോൾ കാര്യങ്ങൾ നന്നായി എന്ന് വിശ്വസിക്കുന്നു. അവളെ പൂർണമായും വിശ്വസിക്കുന്നു, അവൾക്ക് എല്ലാ വിധ പിന്തുണയും ഉറപ്പ് വരുത്തുന്നു, ബാല്‍ അവളോട് ചെയ്തത് ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. ഞങ്ങൾ തെറ്റ് തിരുത്താനുള്ള യാത്രയിലാണ്, ഞങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം അതിന് വേണ്ടി ചെയ്യും’; കശ്യപ് തുടർന്നു.

യുവതിയുടെ ആരോപണത്തിൻറെ നിജ സ്ഥിതി അന്വേഷിച്ച് ഫാന്റം ഫിലിംസിലെ മൂന്ന് പേർക്കും- ബാല്‍, മോട്‍വാനി, മാൻടെന എന്നിവർക്ക്-ഹഫിങ്ടൻ പോസ്റ്റ് ചോദ്യാവലി അയച്ചിരുന്നു. കശ്യപിന് ചോദ്യാവലി അയച്ചതിന്റെ മൂന്നാമത്തെ ദിവസമാണ് ഫാന്റം ഫിലിംസ് വഴി പിരിയുന്നു എന്ന് സൂചിപ്പിച്ച് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്യുന്നത്.

ബോംബൈ വെല്‍വെറ്റും റിലീസിന് മുമ്പെത്തെ പാര്‍ട്ടിയും

2015 മെയ് നാലിന് രാത്രി സൗത്ത് ഗോവയിലെ പാർക്ക് ഹൈറ്റ് ഹോട്ടലിൽ ബോളിവുഡിലെ ഒരു കൂട്ടം പേർ പാർട്ടി നടത്തി. ബോംബെ വെൽവെട് എന്ന അനുരാഗ് കശ്യപിന്റെ സിനിമ റിലീസ് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഈ പറയപ്പെടുന്ന പാർട്ടി സംഘടിപ്പിച്ചത്. ചിത്രത്തിൽ അഭിനയിച്ചവരും പിന്നണിയിലുള്ളവരും ഫാന്റം ഫിലിംസിന്റെ പങ്കാളികളായ ബാല്‍, കശ്യപ് എന്നിവരും അടങ്ങിയവർ ഒത്തു കൂടിയ വലിയ ഒരു പാർട്ടി തന്നെയായിരുന്നു അവിടെ സംഘടിപ്പിച്ചത്. ചിത്രത്തിൽ അഭിനയിച്ച രൺബീർ കപൂർ, അനുഷ്ക ശർമ്മ, കരൺ ജോഹർ എന്നിവരെല്ലാം വളരെയധികം ഊർജത്തോടെ, പ്രസരിപ്പോടെ തന്നെ പങ്കെടുത്തതായിരുന്നു അന്നത്തെ ആ പാർട്ടി.

പാർട്ടി കഴിയാൻ ഏകദേശം പുലർച്ചെ 2:30 മണിയോളം ആയി, അതായത് മെയ് 5 ന് പരാതിക്കാരിയായ യുവതി, സ്ത്രീകളടങ്ങിയ ഒരു ചെറിയ കൂട്ടം ആളുകൾ, ബാല്‍, പിന്നണി പ്രവർത്തകരായ കുറച്ച് പേർ തൊട്ടടുത്ത ഒരു സ്യൂട്ടിലേക്ക് മാറുകയും ആഘോഷ പരിപാടികൾ തുടരുകയും ചെയ്തു.

‘ഞങ്ങളെല്ലാവരും വളരെയധികം ആഘോഷത്തിലായിരുന്നു, ഞാൻ ഒരു വോഡ്ക കഴിച്ചു കൊണ്ടിരിക്കുകയും വളരെയധികം മദ്യാസക്തിയിലായിരുന്നു'; യുവതി പറയുന്നു.

കുറച്ച് സമയം കഴിഞ്ഞു പാർട്ടി അവസാനിച്ചപ്പോൾ ബാല്‍ വരികയും എന്നെ മുറിയിൽ എത്തിക്കാമെന്ന വാഗ്ദാനം നല്‍കി. പിന്നീട് അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹത്തോടൊപ്പം എനിക്ക് എന്റെ മുറിയിലേക്ക് പോകേണ്ടി വന്നു. പിന്നീടാണ് ബാല്‍ തന്നോട് അപമര്യാദയായി പെരുമാറുകയും ശരീരത്തിലേക്ക് ചേർത്ത് നിർത്തി സ്വയം ഭോഗം ചെയ്തത്. പിറ്റേന്ന് അദ്ദേഹം ഒന്നും സംഭവിക്കാത്ത രൂപത്തിൽ മുറി വിട്ടിറങ്ങുകയും തൊട്ടടുത്ത ദിവസം നടന്ന വേറൊരു പാർട്ടിയിൽ ആഘോഷപൂർവം പങ്കെടുക്കുകയും ചെയ്തു'; യുവതി പറയുന്നു.

എരിവ് പകർന്നത്

സംഭവം നടന്ന അടുത്ത ദിവസം വൈകുന്നേരം ബാൽ യുവതിയെ കാണുകയും കഴിഞ്ഞ രാത്രി മദ്യാസക്തിയാലായിരുന്നു അവളെന്ന് ഉറക്കെ പറയുകയും ചെയ്തു.

താൻ അനുഭവിച്ച കാര്യങ്ങൾക്ക് വിപരീതമായ കാര്യങ്ങൾ പറയുന്ന ബാലിന്റെ നിലപാട് യുവതിക്ക് ഉൾകൊള്ളാൻ സാധിക്കുമായിരുന്നില്ല. അത് എരി തീയിൽ എണ്ണ ഒഴിക്കുന്ന അവസ്ഥയായിട്ടായിരുന്നു അവൾക്ക് അനുഭവപെട്ടത്. ബാലിനെ പിന്നീട് പരമാവധി ഷൂട്ടിംഗ് സ്ഥലങ്ങളിൽ നിന്നും ഒഴിവാക്കി നടക്കാൻ യുവതി ശ്രദ്ധിച്ചു. ബാലിൽ നിന്നും രക്ഷ നേടാൻ കാസ്റ്റിംഗ് ടീമിലെ ഒരാളോട് സ്വകാര്യമായി യുവതി ആവശ്യപെടുകയും ചെയ്തു. കാസ്റ്റിംഗിലെ വ്യക്തി പിന്നീട് ഇത് സ്ഥിരീകരിച്ച് ഹഫിങ്ടൻ പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ഫാന്റം കമ്പനിക്കും ബാലിനും കീഴിൽ ജോലി ചെയ്യുന്ന ഈ വ്യക്തി ഭാവിയിൽ ബുദ്ധിമുട്ട് നേരിടുമെന്ന് ഭയന്ന് പേര് വെളിപ്പെടുത്തരുതെന്നാണ് ആവശ്യപ്പെട്ടത്.

‘സംഭവം എന്നെ ഞെട്ടിപ്പിക്കുന്നതായിരുന്നു, ഞാനാണ് അവളോട് കശ്യപിനെ കണ്ട് സംസാരിക്കാൻ ആവശ്യപ്പെട്ടത്’; യുവതിയുടെ സുഹൃത്ത് പറയുന്നു. ‘ഫാന്റം ഫിലിംസിലെ കാര്യമെന്തെന്ന് വെച്ചാൽ അവിടെ സംഭവിക്കുന്ന ഒന്നും തന്നെ പുറത്തേക്ക് വാർത്തയാവില്ല’; അദ്ദേഹം തുടര്‍ന്നു.

അതെ സമയം മെയ് 13ന് ബോംബെ വെൽവെറ്റ് സ്ക്രീനിങ്ങ് സംഘടിപ്പിക്കുകയും ശേഷം ബാലിന്റെ വീട്ടിൽ പിന്നണി പ്രവർത്തകരെല്ലാം പാർട്ടി സംഘടിപ്പിച്ചു. അക്രമണത്തിനിരയായ യുവതി പക്ഷെ ഈ പാർട്ടിയിൽ നിന്നും മനഃപൂർവം വിട്ടു നിന്നു.

മെയ് 15ന് ബോംബെ വെൽവെറ്റ് ഇന്ത്യയിലുടനീളം റിലീസിനെത്തി. റിലീസ് ദിവസം തന്നെ ബോക്സ് ഓഫീസിൽ കൂപ്പു കുത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ചിത്രത്തിന്റെ സംവിധായകനും ഫാന്റം ഫിലിംസിന്റെ പങ്കാളിയുമായ അനുരാഗ് കശ്യപ് ഈ പരാജയത്തിൽ സങ്കടപ്പെടുകയും വളരെയധികം മാനസിക സംഘർഷങ്ങളനുഭവപ്പെടുകയും ചെയ്തതായി യുവതി പറയുന്നു. ഇക്കാരണങ്ങളാൽ തന്നെ കശ്യപിനോട് ഒന്നും തന്നെ യുവതി തുറന്ന് പറഞ്ഞില്ല.

ആത്മഹത്യാ മാനസികാവസ്ഥയിലായ യുവതിയെയും കൊണ്ട് താനാണ് ഡോക്ടറെ കണ്ടതെന്ന് യുവതിയുടെ സുഹൃത്ത് ഹഫിങ്ടൻ പോസ്റ്റിനോട് പറയുന്നു. ‘പക്ഷെ അത് കൊണ്ട് അവളുടെ വിഷാദം കുറക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ശേഷം അവൾ വിഷാദം കുറക്കാൻ വേണ്ട ശക്തമായ ആന്റി ഡിപ്രെസ്സിങ് മരുന്നുകൾ ഉപയോഗിച്ച് തുടങ്ങി. അത് ഞങ്ങളിൽ വളരെയധികം അസ്വസ്ഥത സൃഷ്ട്ടിച്ചു. ആ ആന്റി ഡിപ്രെസിങ് മരുന്നുകളുടെ ശക്തി അതി ഭീകരമായിരുന്നു'; സുഹൃത്ത് തുടർന്നു.

വളരെയധികം മാനസിക സംഘർഷങ്ങളിൽ പെട്ട യുവതിയുടെ മേൽ മരുന്നുകൾ അതെ സമയം സൈഡ് എഫക്ടുകൾ കാണിക്കാൻ തുടങ്ങിയിരുന്നു. ഒടുവിൽ ജൂൺ ആദ്യവാരം യുവതിയെയും കൂട്ടി ബുദ്ധിസ്റ്റ് ആചാരങ്ങൾ പരിചയപ്പെടുത്തി. അത് അവളിൽ വളരെയധികം മാറ്റങ്ങൾ സൃഷ്ട്ടിക്കാൻ സാധിച്ചു. അവൾക്ക് അത് ആത്മധൈര്യവും, ശാന്തതയും നൽകി. അവൾ അവളുടെ തന്നെ മുറിവുകൾ ഉണക്കാൻ പഠിച്ചു'; സുഹൃത്ത് പറയുന്നു.

ദിവസവും നിരന്തര പീഡനം

അങ്ങനെ 2015 ഒക്ടോബറിൽ ബാലിന്റെ ബിസിനസ് പങ്കാളി കശ്യപിനോട് സംഭവിച്ചതെല്ലാം തുറന്ന് പറയാൻ യുവതി തീരുമാനിച്ചു.

ഗോവയിൽ നിന്നും മടങ്ങി വന്ന തുടർന്നുള്ള മാസങ്ങളിൽ യുവതിക്ക് പിന്നീട് ബാലിൽ നിന്നും ക്രൂരമായ പെരുമാറ്റമാണ് അനുഭവിക്കേണ്ടി വന്നത്. ജോലി സ്ഥലങ്ങളിൽ വെച്ച് നിരന്തരമായാണ് യുവതിയെ ബാല്‍ കഷ്ടപെടുത്തിയത്.

‘ഫാന്റം കമ്പനിക്കകത്ത് ഞാൻ ആരോടും ഒന്നും പറഞ്ഞില്ല. ഞാൻ എല്ലാം അവിടുന്ന് ഒളിപ്പിക്കുകയായിരുന്നു, ഞാനാരോടും സംസാരിച്ചില്ല, ഒറ്റക്ക് ഭക്ഷണം കഴിക്കും, ഒരു പാർട്ടിയിലും പങ്കെടുത്തില്ല, ഓഫീസിനകത്ത് കയറുമ്പോൾ ഞാൻ എന്നെ തന്നെ ഒളിപ്പിച്ച് വെക്കും, ഞാൻ ഫാന്റം കമ്പനിക്ക് പുറത്തുള്ള സുഹൃത്തുക്കളുമായി മാത്രം സൗഹൃദം സ്ഥാപിച്ചു'; യുവതി പറയുന്നു.

ഏറ്റവും ഭീകരമായ അവസ്ഥയായിരുന്നു ബാലിനെ എന്നും കാണേണ്ടി വരുന്നതെന്ന് യുവതി പറയുന്നു. ഒരു വേള കാന്റീനിൽ വെച്ച് ബാൽ യുവതിയെ ‘പട്ടി’യോട് വരെ ഉപമിച്ചെന്ന് യുവതി സങ്കടത്തോട് കൂടി പറയുന്നു. 'വിദേശങ്ങളിൽ പട്ടികളെ എല്ലായിടത്തും അനുവദിക്കും, ഇവിടെയും അത് പോലെ തന്നെ, പട്ടികളെ നിരവധി സ്ഥലങ്ങളിൽ കയറാൻ അനുവദിക്കുന്നു' ബാൽ യുവതിയോട് പറഞ്ഞു.

വികാസ് ബാല്‍

ബാലിന്റെ പീഡനം ദിവസവും വർധിച്ചു കൊണ്ടിരുന്നപ്പോൾ യുവതി ഒടുവിൽ കശ്യപിനോട് എല്ലാം തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു. കശ്യപ് യുവതിയുടെ അത്രയും നല്ല സുഹൃത്തും തുറന്ന് കേൾക്കാനുള്ള മനസ്സുള്ള വ്യക്തിയുമായിരുന്നെന്ന് യുവതി പറയുന്നു.

അങ്ങനെ 2015 ഒക്ടോബർ 30ന് അഞ്ച് മാസത്തെ നിരന്തര മാനസികാഘാതത്തിന് ശേഷം യുവതി കശ്യപിനോട് എല്ലാം തുറന്ന് പറഞ്ഞു. ബാലുമായിട്ട് നടന്ന എല്ലാവിധ കാര്യങ്ങളും യുവതി കശ്യപിനോട് പറഞ്ഞു. എല്ലാം കേട്ട കശ്യപ് 'ഇതെനിക്ക് ഇപ്പോൾ അറിയേണ്ട കാര്യമില്ലെന്ന' മറുപടിയാണ് യുവതിക്ക് നൽകിയത്. പക്ഷെ എല്ലാ പ്രശ്നങ്ങളും തീർക്കാമെന്ന ഉറപ്പ് അദ്ദേഹം അവസാനം നൽകിയെന്ന് യുവതി പറയുന്നു.

പക്ഷെ അന്ന് എന്താണ് യുവതി പറഞ്ഞെതെന്ന് ഇപ്പോൾ ശരിക്ക് ഓർക്കുന്നില്ലെന്നും ഞാൻ മദ്യാസക്തിയിലായിരുന്നെന്നുമാണ് കശ്യപ് ഇതിന് മറുപടി ചോദിച്ച ഹഫിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത്. അന്ന് ആ വിഷയം ഗൗരവത്തിൽ എടുക്കാത്തതിൽ ഇപ്പോൾ ഖേദിക്കുന്നുണ്ടെന്നും കശ്യപ് ഹഫിംഗ്ടണിനോട് പറഞ്ഞു.

ബാൽ-കശ്യപ് സൗഹൃദം

2017 ജനുവരിയിൽ ഒടുവിൽ ഫാന്റം കമ്പനിയിൽ നിന്നും യുവതി രാജി വെച്ച് പുറത്തിറങ്ങി. ബാൽ മാപ്പ് പറയുമെന്ന് കശ്യപ് ഉറപ്പ് നൽകിയിരുന്നു. പക്ഷെ 2015 ഒക്ടോബറിൽ രാജി കത്ത് നല്‍കും വരെ ഇത് സംഭവിച്ചില്ല'; യുവതി പറയുന്നു.

‘ഒരു മാപ്പായിരുന്നു എനിക്ക് വേണ്ടത്, ഞാൻ കടന്ന് പോയ എല്ലാ അനുഭവങ്ങൾക്കും ഒരു ചെറിയ മാപ്പ്’; യുവതി പറയുന്നു.

2016ൽ ഫാന്റം ഫിലിംസിന് മൂന്ന് റിലീസുകളായിരുന്നു ഉണ്ടായത്. ഉട്താ പഞ്ചാബ്, രാമൻ രാഘവ്‌ 2.0 പിന്നെ ഗുജറാത്തി സിനിമയായ റോങ് സൈഡ് രാജു എന്നിവ. ഉട്താ പഞ്ചാബ് വൻ വിജയമായിരുന്നു, ഫാന്റം ഫിലിംസിന് പിന്നെ നല്ല കാലവും.

അനുരാഗ് കശ്യപും വികാസ് ബാലും

യുവതി പിന്നെ തന്റെ ജോലികളുമായി മുന്നോട്ട് പോയി.

‘ജോലി നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോയി, പലപ്പോഴും ഈ സംഭവം എന്റെ ശ്രദ്ധ തളർത്തി'; യുവതി പറയുന്നു.

ഫെബ്രുവരിയിൽ ഒരു ദിവസം കശ്യപ് വിളിച്ച് വികാസ് ബാലിന്റെ കൂടെ ഒരു ചെറിയ പരസ്യ ചിത്രം ചെയ്യാൻ ആവശ്യപെട്ടു. യഥാർത്ഥത്തിൽ ആ പരസ്യം കശ്യപ് ചെയ്യേണ്ടതായിരുന്നു, പക്ഷെ സമയക്കുറവ് കാരണം അത് ബാലിനെ ഏൽപ്പിക്കുകയായിരുന്നു. ബാലിന് ആ സമയം പണവും ആവശ്യമായിരുന്നു.

‘കശ്യപ് ഞാൻ നേരിട്ടതിനെ കുറിച്ച് തീരെ ഓർക്കുന്നില്ലെന്നും എന്തൊക്കെ മാനസിക സംഘർഷങ്ങളാണ് ഞാനുഭവിച്ചതൊന്നും ഗൗരവമായേ എടുത്തില്ലെന്നും എനിക്ക് മനസ്സിലായി'; യുവതി പറയുന്നു. ‘എനിക്ക് രാജി വെക്കുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു’. ബാൽ മാപ്പ് പറയണം എന്ന് തുടർച്ചയായി ആവശ്യപ്പെട്ടതിലൂടെ താൻ ശരിക്കും അപമാനിതയാവുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

കശ്യപ് ഈ സംഭവം അറിഞ്ഞത് തൊട്ട് ഫാന്റം ഫിലിംസിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നുവെന്നും സംഭവത്തിന്റെ യഥാർത്ഥ വസ്തുതകൾ അറിയില്ലായിരുന്നെന്നും കശ്യപിന്റെ കാമുകി ഷെട്ടി പറയുന്നു.

അപവാദങ്ങൾ

2017 ൽ ഫാന്റം കമ്പനിയിൽ പ്രശ്നങ്ങൾ ആരംഭിച്ചു. നാല് പങ്കാളികളായ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, മധു മന്‍ടെന, വികാസ് ബാൽ എന്നിവർ പിരിയുന്നു എന്ന അപവാദം കമ്പനിയിൽ പരന്നു. 2017 മാർച്ച് നാലിന് യുവതിക്ക് കശ്യപിന്റെ കാമുകി ശുഭ്ര ഷെട്ടിയിൽ നിന്നും ഒരു മെസേജ് ലഭിച്ചു. ഈ വിഷയം ഒഴിവാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ആരുടേയും മാപ്പ് വാങ്ങാൻ ഉദ്ദേശമില്ലെന്നും ഈ വിഷയം ഇത്ര ചെറിയ പ്രശ്നമായി എടുക്കേണ്ടതല്ലെന്നും ഇത് ഇങ്ങനെ എടുത്തതിൽ വളരെയധികം നിരാശയുണ്ടെന്നും ശുഭ്ര ഷെട്ടി മെസ്സേജിൽ പറഞ്ഞു. അനുരാഗ് ഈ വിഷയത്തിൽ ഗൗരവമായ നടപടിയെടുക്കാത്തതിൽ വളരെ നിരാശയായിരുന്നെന്നും ശുഭ്ര പറയുന്നു.

ഈ മെസ്സേജ് അപ്രതീക്ഷിതമായി ശുഭ്രയിൽ നിന്നും ലഭിച്ചതിൽ യുവതിക്ക് അത്ഭുതം തോന്നി. 2016 മെയ് 30 നേ യുവതി സംഭവിച്ചതെല്ലാം ശുഭ്രയോട് പറഞ്ഞിരുന്നു.

അതെ സമയം 2016 ഡിസംബറിൽ കോയമ്പത്തൂരിൽ വെച്ച് നടന്ന ഒരു കല്യാണത്തിൽ ഫാന്റം കമ്പനിയിലെ ജീവനക്കാരെല്ലാം ഒത്തു ചേരുകയും അവരുടെ കൂടി ചേർന്നുള്ള സംസാരങ്ങളിൽ വികാസ് ബാലിന്റെ പ്രവർത്തികൾ എത്രത്തോളം അവരുടെ ജോലിയെ ബാധിച്ചെന്നും പങ്കു വെക്കുകയുണ്ടായി. കല്യാണത്തിൽ നിന്നും മടങ്ങി വന്ന കശ്യപിന്റെ കാമുകി ശുഭ്ര ഷെട്ടി, ബാലിനെ കമ്പനിയിൽ നിന്നൊഴിവാക്കാതെ ഇനി സംസാരിക്കില്ലെന്ന് പറയുകയുണ്ടായി.

അതേ സമയം ഫാന്റം കമ്പനിയുടെ പങ്കാളിമാരിൽ ഒരാളായ ബാലിനെ കമ്പനിയിൽ നിന്നൊഴിവാക്കാൻ സാധിക്കില്ലായിരുന്നു. ഫാന്റം കമ്പനിയുടെ കോൺട്രാക്ടുകൾ ആ രൂപത്തിലായിരുന്നു, ഒരാളുടെ പെരുമാറ്റത്തിലെ വൈകൃതം പറഞ്ഞു ഒരാളെ ഒഴിവാക്കാൻ കമ്പനി ക്ളോസ് ഇല്ലായെന്ന് അനുരാഗ് കശ്യപ് പറയുന്നു.

എഫ്.ഐ.ആർ യുവതി രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ നിയമ സംവിധാനം വെച്ചും ബാലിനെ പുറത്താക്കാൻ വകുപ്പില്ലായിരുന്നു. ഇതെല്ലം യഥാർത്ഥത്തിൽ എന്റെ കുഴപ്പമായിരുന്നു, എനിക്കറിയില്ലായിരുന്നു എങ്ങനെയാണ് ഇങ്ങനത്തെ കോൺട്രാക്ടുകൾ നിർമിച്ചതെന്ന്, ഞാൻ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതായിരുന്നു. ഒരു കമ്പനി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാത്ത ഞാൻ ഇത് തുടങ്ങരുതായിരുന്നു
അനുരാഗ് കശ്യപ്

‘എഫ്.ഐ.ആർ യുവതി രജിസ്റ്റർ ചെയ്യാത്ത സാഹചര്യത്തിൽ നിയമ സംവിധാനം വെച്ചും ബാലിനെ പുറത്താക്കാൻ വകുപ്പില്ലായിരുന്നു. ഇതെല്ലം യഥാർത്ഥത്തിൽ എന്റെ കുഴപ്പമായിരുന്നു, എനിക്കറിയില്ലായിരുന്നു എങ്ങനെയാണ് ഇങ്ങനത്തെ കോൺട്രാക്ടുകൾ നിർമിച്ചതെന്ന്, ഞാൻ സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടതായിരുന്നു. ഒരു കമ്പനി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാത്ത ഞാൻ ഇത് തുടങ്ങരുതായിരുന്നു '; കശ്യപ് പറയുന്നു.

യുവതി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ബാലിനെ ഒഴിവാക്കാൻ കഴിയുമായിരുന്നു. പക്ഷെ ഒരു കാര്യം ഉറപ്പായിരുന്നു, ബാലിനെ എല്ലാ വിധേനെയും ഞങ്ങൾ ഫാന്റം കമ്പനിയിൽ കടയ്ക്കാതിരിയ്ക്കാൻ ശ്രദ്ധിച്ചിരുന്നു. കശ്യപ് ഹഫിങ്ടൻ പോസ്റ്റിനോട് പറഞ്ഞു.

ഫാന്റം കമ്പനിയിൽ ആ സമയം പരാതി പറയാൻ ഒരു കമ്മിറ്റിയോ ലൈംഗിക ചൂഷണങ്ങൾക്കെതിരെ ഒരു കമ്പനി പോളിസിയോ സാങ്കേതികമായി ലൈംഗിക പരാതി പറയാനുള്ള സ്വാതന്ത്രമോ ഇല്ലായിരുന്നു.

ഒരുപാട് മാസങ്ങൾ കഴിഞ്ഞ് ഈ കേസിന് ഒന്നും സംഭവിച്ചില്ല, ഞാൻ ഇതിൽ നിന്നും ഒരുപാട് ദൂരം പോയി. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം കശ്യപ് വന്ന് എല്ലാ പ്രശ്നങ്ങളും നല്ല രീതിയിൽ തീർക്കണമെന്ന് പറഞ്ഞ് രംഗത്ത് വന്നു. പക്ഷെ അതെനിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. പെട്ടെന്നുള്ള ഈ വരവിൽ വേറെയെന്തോ ഗൂഢോദ്ദേശമുണ്ടെന്ന് ഞാൻ വിശ്വസിച്ചു.

ഒരു വേള കശ്യപ്, വികാസ് ബാലിന്റെ ജീവിതം വരെ മാറ്റാനുള്ള കഴിവ് അവൾക്കുണ്ടെന്ന് പറയുകയുണ്ടായി. കശ്യപ് തന്നോട് ഇത് വരെ ചെയ്തത് ഞാൻ പറയുകയുണ്ടായി. ‘അവർ തീരുമാനിക്കണമായിരുന്നു എന്ത് ശിക്ഷയാണ് ഇനി നൽകേണ്ടതെന്ന്’; യുവതി ഹഫിങ്ടൻ പോസ്റ്റിനോട് പറഞ്ഞു. ഫാന്റം ഫിലിംസിനകത്തെ പ്രശ്നങ്ങൾക്ക് യുവതിയെ ഉപയോഗിക്കുകയാണെന്ന് വരെ അവൾക്ക് തോന്നി. തന്റെ കാമുകിക്ക് മുന്നിൽ നല്ലവനാണെന്ന് കാണിക്കാൻ കശ്യപിന് അങ്ങനെയെല്ലാം പ്രവർത്തിക്കേണ്ടി വന്നു.

അനുരാഗ് കശ്യപും വികാസ് ബാലും നേർക്കുനേർ

2017 മാർച്ച് മാസം, ഗോവയിലെ സംഭവത്തിന് രണ്ട് വർഷത്തിന് ശേഷം, ഫാന്റം കമ്പനിയുടെ പ്രവർത്തനത്തിൽ നാല് പങ്കാളികൾക്കിടയിലും പ്രശ്നമായി നിൽക്കുന്നത് അവളാണെന്ന് മനസ്സിലായി.

2010 മാർച്ച് 10ന് ഫാന്റം ഫിലിംസിന്റെ പങ്കാളികളായ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, മധു മന്‍ടെന എന്നിവരോട് കൂടി യുവതി ചർച്ചക്ക് വരികയും മന്‍ടെനയുടെ കൂടെ യുവതി പോകുന്ന പക്ഷം വികാസ് ബാൽ മാപ്പ് പറയാമെന്ന ഉറപ്പും നൽകി.

ഇതേ സമയം ഫാന്റം ഫിലിംസ് ഇന്ത്യയിലെ ജോലി സ്ഥലത്തെ ലൈംഗികാതിക്രമ ആക്ടിനെ ലംഘിക്കുന്ന രീതിയിൽ എല്ലാ വിധത്തിലും ഇടപെട്ടിരുന്നു. കമ്പനിക്കകത്തെ ലൈംഗിക പ്രശ്നങ്ങൾ സ്ഥാനപനത്തിനകത്തെ പരാതി കമ്മിറ്റിക്ക് നൽകണമെന്നും അതിന്റെ തലപ്പത്ത് ഒരു വനിതയായിരിക്കണമെന്നും, പരാതി കമ്മിറ്റിയിൽ സ്ഥാപനത്തിന് പുറത്തെ ഒരു വ്യക്തി നിർബന്ധമായും ഉൾപെടെണമെന്നുള്ള നിയമത്തെ ലംഘിക്കുന്ന രീതിയിലായിരുന്നു അത് വരെ ഫാന്റം പ്രവർത്തിച്ചത്. യുവതിയോട് മന്‍ടെന മോശമായ രീതിയിലാണ് സംസാരിച്ചതെന്നും പരാതിയുണ്ട്.

മന്‍ടെനക്ക് ഹഫിങ്ടൻ പോസ്റ്റ് ചോദ്യാവലി അയച്ചിട്ടുണ്ട്. ഇത് വരെ അതിനൊന്നും മന്‍ടെന മറുപടി നൽകിയിട്ടില്ല.

'എന്തോ തെറ്റായി സംഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു'; യുവതി പറഞ്ഞു. ‘എല്ലാ കാര്യങ്ങളും കശ്യപിനോട് പറഞ്ഞിട്ടും അയാൾ നിരാശപെടുത്തുകയായിരുന്നു, അയാൾക്ക് എല്ലാം ചെയ്യാമായിരുന്നു, അത്രമേൽ അയാൾ ശക്തനായിരുന്നു. പക്ഷെ അയാൾ ഒന്നും ചെയ്തില്ല, അയാൾക്ക് മാപ്പ് കൊടുക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല'; യുവതി പറയുന്നു.

‘ഞങ്ങൾ അത് നേരിടുന്നതിൽ തികഞ്ഞ പരാജയമായിരുന്നു. ഞാൻ എന്നെയല്ലാതെ ആരെയും കുറ്റപെടുത്തില്ല'; കശ്യപ് തുടർന്നു.’ ഇപ്പോൾ ബാലിന് സംഭവിച്ചെതെന്തെന്ന് നോക്കു? ആളുകൾ അയാളിൽ നിന്നും അകന്ന് നിൽക്കാൻ തുടങ്ങി. അയാളുടേത് അവിടെ കഴിഞ്ഞു'; കശ്യപ് പറയുന്നു.

2017 ഏപ്രിൽ മാസം ഫാന്റം കമ്പനിയുമായിട്ടുള്ള യോഗത്തിന് ശേഷം ‘യുവതിക്ക് ഗോവയിൽ സംഭവിച്ച’ വാർത്ത മുംബൈ മിറർ ചെറുതായി തന്നെ പ്രസിദ്ധീകരിച്ചിരുന്നു.

യുവതിയോട് കാര്യങ്ങൾ ഇരുന്നു തന്നെ സംസാരിക്കാമെന്ന മറുപടിയാണ് വികാസ് ബാൽ പിന്നീട് നടത്തിയത്.

‘താൻ എന്തെങ്കിലും അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ അതിന് മാപ്പ് പറയാൻ തയ്യാറാണ്'; ബാൽ കുറിപ്പിൽ പറയുന്നു.

വഴി പിരിഞ്ഞ ഫാന്റം

'ഫാന്റം ഞങ്ങളുടെ മനോഹര സ്വപ്നമായിരുന്നു, എല്ലാ സ്വപ്നത്തിനും ഒരു അവസാനമുണ്ടാകും. ഞങ്ങൾ ഞങ്ങളുടെ മികച്ചത് കാണിച്ചു. ഞങ്ങൾ വിജയിക്കുകയും, പരാജയപ്പെടുകയും ചെയ്തു. പക്ഷെ ഒരു കാര്യം സത്യമാണ്, ഞങ്ങളെല്ലാം ശക്തരും ബുദ്ധിമാന്മാരുമാണ്. ഇനിയും ഞങ്ങളുടേതായ പാതയിൽ ഞങ്ങൾ സ്വപ്നങ്ങൾ കീഴടക്കും. എല്ലാവർക്കും മികച്ചത് ആശംസിക്കുന്നു'; ഈ മാസം ആറാം തിയതി, ഗോവയിലെ സംഭവത്തിന് മൂന്നര വർഷത്തിന് ശേഷം അനുരാഗ്‌ കശ്യപ് ട്വിറ്ററിൽ ഫാന്റം വഴി പിരിയുന്നതിനെ കുറിച്ച് ട്വീറ്റ് ചെയ്തു.

അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, മധു മന്‍ടെന, വികാസ് ബാൽ എന്നിവർക്ക് പണവും ശക്തിയും സ്വാധീനവും നൽകിയ ഫാന്റം കമ്പനിക്ക് തിരശീല വീഴുകയായിരുന്നു അവിടെ.

ये भी पà¥�ें- ‘ഫ ഫോർ ഫാന്റം’ ഇനിയില്ല ; ഇന്ത്യയിലെ ആദ്യ സംവിധായക കമ്പനി വഴി പിരിഞ്ഞു 

‘ഫാന്റം കമ്പനിയുടെ പെട്ടെന്നുള്ള വഴി പിരിയൽ എനിക്ക് എന്നെ തകർക്കുന്നത് പോലെയാണ് തോന്നിയത്. ഈ കേസുമായി ബന്ധമില്ലാത്ത, അറിയാത്ത പലർക്കും ഇത് വഴി അവരുടെ ജോലി നഷ്ടപ്പെടുകയും ചെയ്യും'; യുവതി വഴി പിരിയുന്നതിനെ കുറിച്ച് പറയുന്നു.

വികാസ് ബാൽ ,അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, മധു മന്‍ടെന എന്നിവർക്ക് ആവശ്യത്തിനുള്ള പ്രൊജെക്ടുകൾ കൈയ്യിലുണ്ട് ഇതിന് ശേഷവും. ഹൃതിക് റോഷനെ നായകനാക്കി സൂപ്പർ 30 എന്ന സിനിമ വരും വർഷം റിലീസ് ചെയ്യാൻ കാത്തിരിക്കുകയാണ് വികാസ് ബാൽ.

ബാൽ അന്ന് രാത്രി ഗോവയിലെ ഹോട്ടൽ മുറിയിൽ വെച്ച് എന്നോട് ചെയ്തതിന്റെ ആഘാതം അവസാനം വരെ എന്റെ മേലുണ്ടാകും. ഞാൻ ഇപ്പോഴും സുഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. അത് എന്റെ ബന്ധങ്ങളെ ബാധിച്ചിട്ടുണ്ട്. എന്റെ ആത്മാവിനെ, എന്റെ പൊതു ജീവിതത്തെ, എല്ലാമെല്ലാം അത് ബാധിച്ചു
യുവതി പറഞ്ഞു

‘ബാൽ അന്ന് രാത്രി ഗോവയിലെ ഹോട്ടൽ മുറിയിൽ വെച്ച് എന്നോട് ചെയ്തതിന്റെ ആഘാതം അവസാനം വരെ എന്റെ മേലുണ്ടാകും. ഞാൻ ഇപ്പോഴും സുഖപ്പെടുത്തികൊണ്ടിരിക്കുകയാണ്. അത് എന്റെ ബന്ധങ്ങളെ ബാധിച്ചിട്ടുണ്ട്. എന്റെ ആത്മാവിനെ, എന്റെ പൊതു ജീവിതത്തെ, എല്ലാമെല്ലാം അത് ബാധിച്ചു'; യുവതി പറഞ്ഞു.

‘പുറത്ത് ഒരു സിനിമക്കോ പരിപാടിക്കോ പോവുമ്പോൾ ഇപ്പോൾ രണ്ട് പ്രാവിശ്യം ചിന്തിക്കും...പക്ഷെ ഞാൻ അയാളെ ഭയപ്പെടണോ? ഇല്ല, ഒരിക്കലുമില്ല. എനിക്ക് എന്റെ ചെറുപ്പക്കാരായ, സിനിമ വ്യവസായത്തിലുള്ള യുവതികളോട് പറയാനുള്ളത്, ഒരിക്കലും നിങ്ങളുടെ തെറ്റാവില്ല എന്നാണ്, നിങ്ങളുടെ മേലുള്ള ഭാരവുമല്ല, നിങ്ങളുടെ അപമാനവുമല്ല ഒന്നും’; യുവതി പറഞ്ഞ് നിര്‍ത്തി.

കടപ്പാട്- ഹഫിങ്ങ്ടണ്‍ പോസ്റ്റ്

TAGS :

Next Story