ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണവുമായി യുവതി
ജോലി സ്ഥലത്ത് വച്ച് വൈരമുത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതി പറഞ്ഞു.

- Published:
9 Oct 2018 11:26 AM IST

ബോളിവുഡിന് പിന്നാലെ തമിഴകത്തും മീ ടു തുറന്നു പറച്ചില്‍. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയാണ് യുവതി ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ജോലി സ്ഥലത്ത് വച്ച് വൈരമുത്ത് തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതി പറഞ്ഞു. വൈരമുത്തു ബലമായി ചുംബിക്കാന്‍ ശ്രമിച്ചെന്നും എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ കോടാമ്പക്കത്തെ വീട്ടില്‍ തന്നെയാണ് ഓഫീസും. അവിടെയാണ് എല്ലാവരും അദ്ദേഹത്തെ പോയി കാണുക. എനിക്ക് അന്ന് 18 വയസായിരുന്നു. അദ്ദേഹത്തോടൊപ്പം ഒരു ജോലി ലഭിച്ചത് കൊണ്ടാണ് ഞാന്‍ പോയത്. അദ്ദേഹം വലിയൊരു മനുഷ്യനായത് കൊണ്ട് തന്നെ ഞാന്‍ ബഹുമാനിച്ചിരുന്നു. വരി പറഞ്ഞു തരാനെന്ന വ്യാജേനെ അദ്ദേഹം എന്റെ അടുത്ത് വന്ന് എന്നെ കടന്നുപിടിച്ച് ചുംബിച്ചു.എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തോട് നന്ദി പറഞ്ഞ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും യുവതി പറയുന്നു.
Adjust Story Font
16
