Quantcast

വില്ലനല്ല, കൊമേഡിയനുമല്ല; ഇതാ മറ്റൊരു ബാബുരാജ്

ഡിനു തോമസ് ഏലന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂദാശ.

MediaOne Logo

Web Desk

  • Published:

    17 Oct 2018 11:13 AM IST

വില്ലനല്ല, കൊമേഡിയനുമല്ല; ഇതാ മറ്റൊരു ബാബുരാജ്
X

നടന്‍ ബാബുരാജ് നായകനാകുന്ന കൂദാശയിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ആരിരാരോ കണ്ണേ എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. അച്ഛനും മകളും തമ്മിലുള്ള ആഴം വ്യക്തമാക്കുന്ന വിധം വളരെ ഹൃദയസ്പര്‍ശിയായിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. അഭിജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം.

കല്ലൂക്കാരന്‍ ജോയ് എന്ന കഥാപാത്രത്തെയാണ് ബാബുരാജ് അവതരിപ്പിക്കുന്നത്. സായികുമാര്‍, ജോയ് മാത്യു, ദേവന്‍, ആര്യന്‍ കൃഷ്ണന്‍ മേനോന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഡിനു തോമസ് ഏലന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂദാശ. ഒമര്‍. മുഹമ്മദ് റിയാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ये भी पà¥�ें- പെണ്‍കുട്ടികളുള്ള എല്ലാ അപ്പന്‍മാര്‍ക്ക് വേണ്ടിയും നിന്റെ ഈ നെഞ്ചത്ത് ഞാനൊരു റീത്ത് വയ്ക്കും; ആകാംക്ഷയുണര്‍ത്തി കൂദാശയുടെ ട്രയിലര്‍

TAGS :

Next Story