Quantcast

അമ്മയില്‍ നിന്നും പുറത്താക്കിയതല്ല, രാജി വച്ചതാണെന്ന് ദിലീപ്

അമ്മയുടെ ബൈലോ പ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്.

MediaOne Logo

Web Desk

  • Published:

    23 Oct 2018 10:30 AM IST

അമ്മയില്‍ നിന്നും പുറത്താക്കിയതല്ല, രാജി വച്ചതാണെന്ന് ദിലീപ്
X

സിനിമാ സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയതല്ല, താന്‍ രാജി വച്ചതാണെന്ന് നടന്‍ ദിലീപ്. അമ്മയുടെ ബൈലോ പ്രകാരം തന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം തനിക്കുണ്ടെന്നും രാജിയെക്കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിരുന്നുവെന്നും ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

"അമ്മ " എന്നസംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത്‌ അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്‌ഞാൻ പങ്കുവയ്ക്കുകയാണ്‌,

അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത്‌ പുറത്ത്‌ വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത്‌ പുറത്തുവിടുന്നത്‌. അമ്മയുടെ ബൈലോ പ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല.കത്തിന്റെ പൂർണ്ണരൂപം ചുവടെ,

"അമ്മ " എന്നസംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത്‌ അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും,...

Posted by Dileep on Monday, October 22, 2018

ये भी पà¥�ें- മോഹന്‍ലാല്‍ സ്ഥിരീകരിച്ചു, ദിലീപ് അമ്മയിലില്ല

ये भी पà¥�ें- ദിലീപ് സംഘടനക്ക് പുറത്തു തന്നെ; നടിയെ അമ്മ അവഗണിച്ചിട്ടില്ലെന്നും മോഹന്‍ലാല്‍

TAGS :

Next Story