Quantcast

ഉത്തേജക മരുന്ന് കെെവശം വെച്ചതിന് അജാസ് ഖാന്‍ പൊലിസ് പിടിയില്‍

താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതിന് പിന്നില്‍ വലിയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അജാസ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    24 Oct 2018 8:28 AM IST

ഉത്തേജക മരുന്ന് കെെവശം വെച്ചതിന്  അജാസ് ഖാന്‍ പൊലിസ് പിടിയില്‍
X

ഉത്തേജക മരുന്ന് കെെവശം വെച്ചതിന് ബോളിവുഡ് നടനും, ബിഗ് ബോസ് ഫെയിമുമായ അജാസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെലാപൂരിലെ ഹോട്ടലിൽ വെച്ചാണ് നവി മുംബെെ ആന്റി-നാർക്കോട്ടിക്ക് വിഭാഗം അറസ്റ്റ് ചെയ്തത്. രണ്ട് ലക്ഷത്തോളം വില മതിക്കുന്ന എട്ട് ഉത്തേജക മരുന്നുകളാണ് അജാസില്‍ നിന്ന് കണ്ടെടുത്തിട്ടുള്ളത്.

എന്നാൽ താൻ നിരപരാധിയാണെന്നും, ഇതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അജാസ് ഖാൻ പറഞ്ഞു. രാഷ്ട്രീയ പകപോക്കലാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ അജാസ്, താൻ നിരന്തരമായി വിമർശിക്കുന്ന സിനിമയിലെയും രാഷ്ട്രീയത്തിലെയും പ്രതിയോഗികൾ തന്നെ കെണിയിൽ കുടുക്കുകയായിരുന്നെന്നും പറഞ്ഞു. മുംബെെ കോടതിയിൽ ഹാജരാക്കിയ അജാസിനെ രണ്ട് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ടു.

TAGS :

Next Story