Quantcast

“ഞാന്‍ താങ്കളെ തെറ്റായി വിലയിരുത്തി, പക്ഷേ ചരിത്രം അങ്ങനെ ചെയ്യില്ല”: മന്‍മോഹനെ കുറിച്ച് അനുപം ഖേര്‍  

ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരുന്നു പ്രസ്താവന.

MediaOne Logo

Web Desk

  • Published:

    28 Oct 2018 3:36 AM GMT

“ഞാന്‍ താങ്കളെ തെറ്റായി വിലയിരുത്തി, പക്ഷേ ചരിത്രം അങ്ങനെ ചെയ്യില്ല”: മന്‍മോഹനെ കുറിച്ച് അനുപം ഖേര്‍  
X

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ വിലയിരുത്തിയതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് നടന്‍ അനുപം ഖേര്‍. ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരുന്നു പ്രസ്താവന. അനുപം ഖേര്‍ ആണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങിനെ അവതരിപ്പിക്കുന്നത്.

‌"ഞാന്‍ താങ്കളെ കുറിച്ച് തെറ്റായാണ് മനസിലാക്കിയതെന്നും എന്നാല്‍ ചരിത്രം താങ്കളെ കുറിച്ച് തെറ്റായി വിലയിരുത്തില്ലെന്നും" നടന്‍ അനുപം ഖേര്‍ പറയുന്നു. മന്‍മോഹന്‍ സിങിന്റെ വേഷത്തില്‍ സിനിമയുടെ ക്ലാപ് ബോര്‍ഡുമായി നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മന്‍മോഹനെ കുറിച്ച് പഠിക്കാനായത് വലിയ അനുഭവമാണെന്നും ഖേര്‍ കൂട്ടിച്ചേര്‍ത്തു.

ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തില്‍ മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ വേഷത്തിലും വിവിധ താരങ്ങളെത്തുന്നുണ്ട്. യു.പി.എ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വേഷത്തിലെത്തുന്നത് നടി സൂസന്‍ ബെര്‍നെറ്റ് ആണ്. അവരുടെ കൂടെയുള്ള ഒരു ലൊക്കേഷന്‍ ചിത്രവും അനുപം ഖേര്‍ പങ്കുവെച്ചു.

മന്‍മോഹന്‍ സിങിന്റെ ഭാര്യയായി ദിവ്യ സേത് ഷായും മാധ്യമ ഉപദേഷ്ടാവ് സഞ്ചയ് ബാരുവായി അക്ഷയ് ഖന്നയും വേഷമിടുന്നുണ്ട്. മയാങ്ക് തിവാരിയുടെ തിരക്കഥയില്‍ വിജയ് രത്നാകര്‍ ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 21 ചിത്രം തിയറ്ററുകളിലെത്തും.

TAGS :

Next Story