Quantcast

സന്തോഷ് ശിവന്‍-മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

ട്വിറ്ററിലൂടെ സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

MediaOne Logo

Web Desk

  • Published:

    29 Oct 2018 11:09 AM IST

സന്തോഷ് ശിവന്‍-മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി
X

മഞ്ജു വാര്യരും കാളിദാസ് ജയറാമും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിന്റെ ചിത്രീകരണം തുടങ്ങി. ചിത്രത്തിന്റെ പൂജ ഇന്നലെ നടന്നു. ട്വിറ്ററിലൂടെ സന്തോഷ് ശിവന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏഴ് വര്‍ഷങ്ങള്‍ക്ക് സന്തോഷ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ഉറുമിയാണ് അവസാനം സംവിധാനം ചെയ്തത്.

സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന് വേണ്ടി ക്യാമറയും ചലിപ്പിക്കുന്നത്. സൌബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേശ് പിഷാരടി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഗോപീസുന്ദറാണ് സംഗീതം. ഹരിപ്പാട്, ലണ്ടന്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.

TAGS :

Next Story