Quantcast

കാടും മേടും കടന്ന് അവന്‍ വരുന്നുണ്ട്, ആവേശത്തിരയുണര്‍ത്തിയ ഇത്തിക്കരപ്പക്കിയുടെ തീ മ്യൂസിക് ഇതാ

യു ട്യൂബില്‍ റിലീസ് ചെയ്ത തീം മ്യൂസിക് മണിക്കൂറുകള്‍ക്കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

MediaOne Logo

Web Desk

  • Published:

    30 Oct 2018 4:50 AM GMT

കാടും മേടും കടന്ന് അവന്‍ വരുന്നുണ്ട്, ആവേശത്തിരയുണര്‍ത്തിയ ഇത്തിക്കരപ്പക്കിയുടെ തീ മ്യൂസിക് ഇതാ
X

പ്രേക്ഷക ശ്രദ്ധ നേടി നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി മുന്നേറുകയാണ്. നിവിന്റെ നായകവേഷത്തിനൊപ്പം മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കിയായിരുന്നു ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ലാലിന്റെ മാസ് എന്‍ട്രിക്കൊപ്പം തിയറ്ററില്‍ ആവേശത്തിരയുണര്‍ത്തിയ ഒന്നായിരുന്നു പക്കിയുടെ തീം മ്യൂസിക്. ഈ തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. യു ട്യൂബില്‍ റിലീസ് ചെയ്ത തീം മ്യൂസിക് മണിക്കൂറുകള്‍ക്കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് കണ്ടത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

ബോബിസഞ്ജയ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രിയ ആനന്ദാണ് നായിക. ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

ये भी पà¥�ें- ആരായിരുന്നു ഇത്തിക്കരപക്കി? കായംകുളം കൊച്ചുണ്ണി സിനിമയുടെ പശ്ചാത്തലത്തില്‍ ഒരന്വേഷണം

ये भी पà¥�ें- കൊച്ചുണ്ണിയെ വീരനാക്കുന്ന ഇത്തിക്കരപ്പക്കി; കായംകുളം കൊച്ചുണ്ണിയിലെ പുതിയ പാട്ട് കാണാം

TAGS :

Next Story