Quantcast

ഹോളിവുഡ് ചിത്രം ഹണ്ടര്‍ കില്ലറിന്റെ റഷ്യയിലെ റിലീസ് അനിശ്ചിതത്വത്തില്‍; പ്രദര്‍ശനാനുമതി നല്‍കിയില്ല  

MediaOne Logo

Web Desk

  • Published:

    3 Nov 2018 2:21 AM GMT

ഹോളിവുഡ് ചിത്രം ഹണ്ടര്‍ കില്ലറിന്റെ റഷ്യയിലെ റിലീസ് അനിശ്ചിതത്വത്തില്‍; പ്രദര്‍ശനാനുമതി നല്‍കിയില്ല  
X

ഹോളിവുഡ് ചിത്രം ഹണ്ടര്‍ കില്ലറിന്റെ റഷ്യയിലെ റിലീസ് അനിശ്ചിതത്വത്തില്‍. നവംബര്‍ ഒന്നിന് റിലീസ് നിശ്ചയിച്ച ചിത്രത്തിന് ഇതുവരെ റഷ്യന്‍ സര്‍ക്കാര്‍ പ്രദര്‍ശനാനുമതി നല്‍കിയില്ല. ചിത്രത്തിന്റെ പ്രമേയമാണ് അനുമതി ലഭിക്കാത്തിന് പിന്നിലെന്നാണ് സൂചന.

അജ്ഞാതന്‍ തട്ടിക്കൊണ്ടു പോയ റഷ്യന്‍ പ്രസിഡന്റിനെ അമേരിക്കന്‍ മുങ്ങിക്കപ്പല്‍ വിദഗ്ദര്‍ രക്ഷപ്പെടുത്തുന്നതാണ് ഹണ്ടര്‍ കില്ലറിന്റെ പ്രമേയം. ഈ ചിത്രം റീലീസ് ചെയ്താല്‍ അത് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്റെ സ്ട്രോങ്മാന്‍ പ്രതിച്ഛായയെ ബാധിക്കുമോയെന്ന ആശങ്കയുണ്ട് റഷ്യന്‍ സര്‍ക്കാരിന്.

അതിനാലാണ് ചിത്രത്തിന്റെ പ്രദര്‍ശനാനുമതി വൈകിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സെന്‍സര്‍ ചെയ്ത കോപ്പി കൃത്യ സമയത്ത് നല്‍കാത്തതാണ് പ്രദര്‍ശനം വൈകാന്‍ കാരണമെന്നാണ് റഷ്യന്‍ സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതികരണം. എന്നാല്‍ സിനിമയുടെ കോപ്പിയും അനുബന്ധ രേഖകളുമെല്ലാം സമര്‍പ്പിച്ചിരുന്നുവെന്നും അപ്പോഴൊന്നും എതിര്‍ക്കാത്ത സര്‍ക്കാര്‍ റിലീസ് ദിനമാണ് പ്രദര്‍ശനം തട‍ഞ്ഞ് രംഗത്തെത്തിയതെന്നും വിതരണക്കാരായ മെഗോഗോയും ആരോപിച്ചു. വിവിധ വിഷയങ്ങളിലുള്ള അമേരിക്ക റഷ്യ ശീതയുദ്ധം സിനിമ വ്യവസായത്തിലുണ്ടന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം ഹോളിവുഡ് ചിത്രം ഡെത്ത് ഓഫ് സ്റ്റാലിന്റെ പ്രദര്‍ശനം റഷ്യ തടഞ്ഞിരുന്നു. ജെറാള്‍ഡ് ബട്ട്‌ലര്‍, ഗാരി ഓള്‍ഡ്മാന്‍ കോമണ്‍ തുടങ്ങിയ പ്രമുഖ ഹോളിവുഡ് താരങ്ങളെല്ലാം അണിനിരന്ന ഹണ്ടര്‍ കില്ലര്‍ അമേരിക്കയില്‍ ബോക്സോഫീസ് ഹിറ്റാണ്.

TAGS :

Next Story