Quantcast

ഇത് ശരിയല്ല; 96 ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തൃഷ

ട്വിറ്ററിലാണ് ചിത്രത്തിലെ നായിക കൂടിയായ തൃഷ പ്രതിഷേധം അറിയിച്ചത്.

MediaOne Logo

Web Desk

  • Published:

    4 Nov 2018 11:17 AM IST

ഇത് ശരിയല്ല; 96 ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ തൃഷ
X

തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന 96 എന്ന സിനിമ ദീപാവലി ദിനത്തില്‍ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നടി തൃഷ. ട്വിറ്ററിലാണ് ചിത്രത്തിലെ നായിക കൂടിയായ തൃഷ പ്രതിഷേധം അറിയിച്ചത്.

"ഇത് അഞ്ചാം വാരമാണ്. തിയേറ്ററുകളിലെ 80 ശതമാനം സീറ്റുകളിലും ഇപ്പോഴും ആളുണ്ട്. ഈ സമയത്ത് ചിത്രം ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല. ചിത്രം പ്രദര്‍ശിപ്പിക്കുന്നത് പൊങ്കല്‍ വരെ നീട്ടണമെന്ന് സണ്‍ ടിവിയോട് അഭ്യര്‍ഥിക്കുന്നു", എന്നാണ് തൃഷ ട്വീറ്റ് ചെയ്തത്.

തൃഷയുടെ ആവശ്യത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ സണ്‍ ടിവി ഇതുവരെ പ്രതികരിച്ചിട്ടില്ല. തൃഷയും വിജയ് സേതുപതിയും നായികാ നായകന്മാരായെത്തിയ 96 കേരളത്തില്‍ ഉള്‍പ്പെടെ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

TAGS :

Next Story