തമിഴ് പേസി ധോണിയും സിവയും; വൈറലായി ആ വീഡിയോ
മലയാളം പാട്ട് പാടി മലയാളികളെ നേരത്തെ കയ്യിലെടുത്ത താരം ഇപ്പോള്‍ തമിഴ് പറഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

ധോണിയുടെ മകള്‍ സിവയെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. മലയാളം പാട്ട് പാടി മലയാളികളെ നേരത്തെ കയ്യിലെടുത്ത താരം ഇപ്പോള്‍ തമിഴ് പറഞ്ഞാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കൂട്ടിനും എം.എസ് ധോണിയും. ധോണിയുടെ രണ്ടാം നാടാണ് തമിഴ്‌നാട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഭാഗമായത് മുതലാണ് ധോണിക്ക് തമിഴ്‌നാടുമായുള്ള അടുപ്പം.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ബഗ്‌സ് ബണ്ണി’ വീഡിയോയ്ക്ക് ശേഷം ഇപ്പോൾ വൈറലായിരിക്കുന്നത് ഇരുവരും തമിഴ് പറയുന്ന വീഡിയോ ആണ്. ധോണിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. തമിഴ് മാത്രമല്ല ഭോജ്പൂരിയിലും ഇരുവരും സംസാരിക്കുന്നുണ്ട്. രണ്ട് ഭാഷകളില്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നുവെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Next Story
Adjust Story Font
16

