ആ താരദമ്പതികള്‍ സിനിമയില്‍ വീണ്ടും ഒന്നിക്കുന്നു
ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ജോഡികളായി എത്തുന്നത്.

തെന്നിന്ത്യയിലെ താര ദമ്പതികളായ നാഗചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ജോഡികളായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വിശാഖപട്ടണത്ത് പൂര്‍ത്തിയായതാണ് റിപ്പോര്‍ട്ട്.

വിവാഹശേഷം സമാന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ഷൈന്‍ സ്ക്രീനിന്‍റെ ബാനറില്‍ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ അടുത്തഘട്ട ഷൂട്ടിംഗ് 26ന് ഹൈദരാബാദില്‍ തുടങ്ങും. നാഗചൈതന്യ പുതിയ ലുക്കിലായിരിക്കും ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. യേ മായാ ചേസവ, ഓട്ടോനഗര്‍ സൂര്യ, മനം, ത്രയം, എന്നീ ചിത്രങ്ങളിലും സാമന്തയും നാഗചൈതന്യയും ഒന്നിച്ചിട്ടുണ്ട്.
Adjust Story Font
16

