സിനിമ ചിത്രീകരണത്തിനിടെ മഞ്ജു വാര്യർക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ ചലച്ചിത്ര താരം മഞ്ജു വാര്യർക്ക് പരിക്ക്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത്. നെറ്റിയിലേറ്റ പരിക്ക് സാരമുള്ളതല്ലെന്നും ചിത്രീകരണം മുടങ്ങില്ലെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. ആക്ഷൻ രംഗം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് പിന്നണി പ്രവർത്തകർ പറയുന്നു. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് സന്തോഷ് ശിവൻ മലയാളത്തിൽ സിനിമയെടുക്കുന്നത്. ഇതിന് മുൻപ് സംവിധാനം ചെയ്ത ഉറുമി ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു.
Jack and Jill last day of shoot with Manju 👌 pic.twitter.com/ppNHNmu6J8
— SantoshSivanASC. ISC (@santoshsivan) December 6, 2018
ജാക്ക് ആൻഡ് ജിൽ ഒരു സസ്പെൻസ് ത്രില്ലർ രൂപത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുക. മഞ്ജു വാര്യർ, സൗബിൻ ഷാഹിർ, കാളിദാസ് ജയറാം എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങൾ. ജാക്ക് ആൻഡ് ജില്ലിന് ശേഷം പ്രിഥ്വിരാജിന്റെ ലൂസിഫറാണ് മഞ്ജു നായികയായെത്തുന്ന ചിത്രം.
Adjust Story Font
16

