നിങ്ങള്‍ എനിക്കൊരു പുതുജീവിതം തന്നു; വൈറലായി കീര്‍ത്തി സുരേഷിന്റെ കുറിപ്പ്
എല്ലാ കാലത്തും എന്നും ഓര്‍ക്കപ്പെടുന്ന നായികയ്ക്കുള്ളതാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് കീര്‍ത്തിയുടെ കുറിപ്പ് തുടങ്ങുന്നത്.

യുവനടി കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രമായിരുന്നു മഹാനടിയിലേത്. വിമര്‍ശകരെ പോലും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു ചിത്രത്തില്‍ കീര്‍ത്തി കാഴ്ച വച്ചത്. പഴയകാല നടി സാവിത്രിയായി കീര്‍ത്തി സ്ക്രീനില്‍ ജീവിക്കുകയായിരുന്നു. സാവിത്രിയുടെ ജന്മദിനമായ ഡിസംബര്‍ 6ന് കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് സാവിത്രിയെക്കുറിച്ചുള്ളതായിരുന്നു.

എല്ലാ കാലത്തും എന്നും ഓര്‍ക്കപ്പെടുന്ന നായികയ്ക്കുള്ളതാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് കീര്‍ത്തിയുടെ കുറിപ്പ് തുടങ്ങുന്നത്. ഞങ്ങള്‍ക്ക് നല്‍കിയ സ്‌നേഹത്തിനും അനുഗ്രഹത്തിനും നന്ദി. മഹാനടി എന്ന ചിത്രം നിങ്ങളെ സന്തുഷ്ടയാക്കിയിരിക്കും എന്ന് കരുതുന്നു. നിങ്ങള്‍ക്ക് ഒരു പുനര്‍ജന്മം നല്‍കാന്‍ വേണ്ടി ഒരുക്കിയ ചിത്രമാണ് മഹാനടി .ചിത്രം നിങ്ങളോട് നീതി പുലര്‍ത്തി എന്ന് കരുതുന്നു. ഞങ്ങളുടെ പരമാവതി ഈ സിനിമയ്ക്ക് വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ജീവിതം നിങ്ങള്‍ മാറ്റി, എനിക്കൊരു പുതു ജീവിതം തന്നു. നന്ദി- കീര്‍ത്തി കുറിച്ചു.

നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം തെലുങ്കിലും മലയാളത്തിലുമായിട്ടാണ് റിലീസ് ചെയ്തത്. ജമിനി ഗണേശിനെ അവതരിപ്പിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. വിജയ് ദേവരക്കൊണ്ട സാമന്ത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ये à¤à¥€ पà¥�ें- കീര്‍ത്തി വീണ്ടും മഹാനടിയാകുന്നു
ये à¤à¥€ पà¥�ें- നടി സാവിത്രിയായി വേഷമിട്ട് കീര്‍ത്തി സുരേഷ്, നായകനായി ദുൽഖര്‍; 'മഹാനടി'യുടെ ടീസര്‍ കാണാം
ये à¤à¥€ पà¥�ें- തെലുങ്ക് സംസാരിക്കാന്‍ പാടുപെടുന്ന കീര്‍ത്തി; മഹാനടിയുടെ ഡബ്ബിംഗ് വീഡിയോ
Adjust Story Font
16

