‘ഓമല്‍ താമര കണ്ണല്ലേ’.. ഞാന്‍ പ്രകാശനിലെ പാട്ടെത്തി
ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്‍ റിലീസിന് ഒരുങ്ങി. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനിവാസനാണ്. ടിപ്പിക്കല്‍ മലയാളി യുവാവിനെ പരിചയപ്പെടുത്തുന്ന ചിത്രത്തിലെ ആദ്യ ലിറിക്കല്‍ വീഡിയോ എത്തി.

ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് പി.ആര്‍ ആകാശ് എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ കുടുംബ ചിത്രം കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കായി സിനിമയിലെ ‘ഓമല്‍ താമര’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം നല്‍കിയത്. യദു എസ് മാരാരും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

അരവിന്ദന്റെ അതിഥികള്‍, ലവ് 24X7 എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ഫഹദിന്റെ നായിക. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ക്രിസ്മസ് റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
Adjust Story Font
16

