തരംഗമായി ഒടിയന്‍ ടീ ഷര്‍ട്ടുകള്‍
ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈല്‍ കവറുകളും വിപണിയിലുണ്ട്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ വാര്‍ത്തകളെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. തിയറ്ററുകളിലെത്തുന്നതിന് മുന്‍പായി ഒടിയന്റെ പുതിയ പ്രമോഷനുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഒടിയന്റെ പ്രചരണാര്‍ഥം ഇറക്കിയ ടീ ഷര്‍ട്ടുകളാണ് ഇപ്പോള്‍ വിപണിയിലെ താരം.

ഒടിയന്റെ ചിത്രം പ്രിന്റ് ചെയ്ത ചെയ്ത ടീഷര്‍ട്ടുകളാണ് തരംഗമാകുന്നത്. ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈല്‍ കവറുകളും വിപണിയിലുണ്ട്. ഒടിയന്‍ പോസ്റ്ററുകള്‍ക്കും ആവശ്യക്കാരുണ്ട്. ടീ ഷര്‍ട്ട് ഉള്‍പ്പെടെയുള്ളവ ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

www.cinemeals.in എന്ന വെബ്‌സൈറ്റ് വഴി ഇവ ലഭ്യമാകും. എയര്‍ടെലിന്റെ 4G സിമ്മില്‍ ഒടിയന്റെ ചിത്രം അച്ചടിച്ച് വന്നത് ലാല്‍ ആരാധകര്‍ ആവേശത്തോടെയാണ് എതിരേറ്റത്. ഇതിനു പിന്നാലെയാണ് പുതിയ പ്രൊമോഷനുമായി ഒടിയന്‍ ടീമെത്തിയത്.
വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രം ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. ഒടി വിദ്യ വശമുള്ള മാണിക്യനായിട്ടാണ് ലാലെത്തുന്നത്. പാലക്കാട്, ഉടുമലൈപേട്ട്, ബനാറസ്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഒടിയന്‍ ചിത്രീകരിച്ചിരിക്കുന്നത്.

പ്രകാശ് രാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണനാണ്. ലക്ഷ്മി ശ്രീകുമാര്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.
Adjust Story Font
16

