വെറുമൊരു നടനല്ല, അദ്ദേഹം മഹാനടനാണ്; വിജയ് സേതുപതിയെക്കുറിച്ച് സ്റ്റൈല്‍ മന്നന്‍
രജനിയുടെ വാക്കുകളെ സദസിന്റെ മുന്‍പന്തിയിലിരുന്ന സേതുപതി എഴുന്നേറ്റ് നിന്ന് കൂപ്പുകൈകളോടെയാണ് സ്വീകരിച്ചത്.

സ്റ്റൈല്‍ മന്നനും മക്കള്‍ സെല്‍വനും ഒന്നിക്കുന്ന പേട്ടയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴകത്തിന്റെ മാത്രമല്ല മലയാളത്തിന്റെയും ഇഷ്ടതാരങ്ങളായ ഇരുവരും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. രജനിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് വിജയ് സേതുപതി പറയുന്നത്. വിജയിനെക്കുറിച്ച് രജനി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയെക്കുറിച്ച് രജനീകാന്ത് വാചാലനായത്.
GOOSEBUMPS GUARANTEED #Thalaiva About #MakkalSelvan ❤️😎✊ Courtesy : #SunTV
Posted by VijaySethupathi.com on Sunday, December 9, 2018
വിജയ് സേതുപതി വെറുമൊരു നടനല്ല ഒരു മഹാനടനാണെന്നാണ് രജനീകാന്ത് പറഞ്ഞത്. രജനിയുടെ വാക്കുകളെ സദസിന്റെ മുന്‍പന്തിയിലിരുന്ന സേതുപതി എഴുന്നേറ്റ് നിന്ന് കൂപ്പുകൈകളോടെയാണ് സ്വീകരിച്ചത്. ഓരോ ഷോട്ടിലും പുതിയതായിട്ട് എന്ത് ചെയ്യാം എന്തൊക്കെ മാറ്റങ്ങള്‍ വരുത്താമെന്നാണ് വിജയ് ചിന്തിക്കുന്നത്. ഒരു നടന്‍ മാത്രമല്ല, നല്ലൊരു മനുഷ്യന്‍ കൂടിയാണ് വിജയ് സേതുപതിയെന്ന് രജനീകാന്ത് പറഞ്ഞു.

“ചിത്രത്തിൽ ജിത്തു എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. കാർത്തിക് ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ തന്നെ ഞാൻ ചോദിച്ച ചോദ്യം ജിത്തുവിനെ ആരാണ് അവതരിപ്പിക്കുക എന്നതായിരുന്നു. വിജയ് സേതുപതി എന്ന് കാർത്തിക് പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു വിജയ്‌യുടെ പെർഫോമൻസ്..രജനീ പറഞ്ഞു.

സിമ്രാനാണ് ചിത്രത്തില്‍ രജനിയുടെ നായികയാകുന്നത്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. തൃഷ, ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

#VijaySethupathiEntry 🔥 😎 At #PettaAudioLaunch
Posted by VijaySethupathi.com on Sunday, December 9, 2018
ये à¤à¥€ पà¥�ें- പഴയ രജനിയോ ഇത്; കൊമ്പന്‍ മീശയും നെറ്റിയില്‍ കുറിയുമായി സ്റ്റൈല്‍ മന്നന്റെ ‘പേട്ട’ ലുക്ക്
ये à¤à¥€ पà¥�ें- രജനികാന്ത് വീണ്ടും മാസ്സ് ലുക്കിൽ; ‘പേട്ട’യുടെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്
Adjust Story Font
16

