റിലീസിന് മുൻപേ 100 കോടി ക്ലബ്ബിൽ ഒടിയൻ; പ്രീ- റിലീസ് ബിസിനസ് 100 കോടി..!
എന്തിരൻ 2 , ബാഹുബലി സീരിസ് എന്നിവയാണ് ഇതിന് മുന്‍പേ റിലീസിന് മുന്‍പേ നൂറ് കോടി വാരിയിട്ടുള്ള ചിത്രങ്ങള്‍.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മറ്റൊരു റെക്കോഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. റിലീസിന് മുന്‍പേ 100 കോടി നേടുന്ന ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ഒടിയന്‍. നൂറു കോടി രൂപയോളം ആണ് ഈ ചിത്രത്തിന്റെ പ്രീ- റിലീസ് ബിസിനസ്. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.
എന്തിരൻ 2 , ബാഹുബലി സീരിസ് എന്നിവയാണ് ഇതിന് മുന്‍പേ റിലീസിന് മുന്‍പേ നൂറ് കോടി വാരിയിട്ടുള്ള ചിത്രങ്ങള്‍. 100 കോടി രൂപ പ്രീ റിലീസ് ബിസിനസ് നേടിയ ചിത്രങ്ങളിൽ എറ്റവും ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ചതും ഒടിയൻ ആണ്. 50 കോടി രൂപയിൽ താഴെയാണ് ഒടിയന്റെ ബഡ്ജറ്റ്.

ലാല്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ചിത്രം ഡിസംബര്‍ 14നാണ് തിയറ്ററുകളിലെത്തുന്നത്. മലയാളം, തമിഴ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യരാണ് ഒടിയനിലെ നായിക. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. ഇന്നസെന്റ്,നെടുമുടി വേണു, പ്രകാശ് രാജ്, കൈലാഷ്,കെ.പി.എസി.ലളിത, സന അല്‍ത്താഫ് തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ये à¤à¥€ पà¥�ें- തെലുങ്ക് പ്രേക്ഷകരെയും അത്ഭുതപ്പെടുത്തി ഒടിയന്‍ ടീസര്‍
ये à¤à¥€ पà¥�ें- തരംഗമായി ഒടിയന്‍ ടീ ഷര്‍ട്ടുകള്‍
Adjust Story Font
16

