Quantcast

ഒടുവില്‍ സകരിയ്യ തന്റെ ചിത്രം മാജിദ് മജീദിയെ കാണിച്ചു; അഭിമാനത്തോടെ തന്നെ

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാധിക്കുകയാണെങ്കിൽ തന്റെ ചിത്രങ്ങൾ വിശ്വ ചലച്ചിത്രകാരൻ മാജിദ് മജീദിയെ കാണിക്കണമെന്നുള്ള ആഗ്രഹം സകരിയ്യ പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    14 Dec 2018 10:10 AM IST

ഒടുവില്‍ സകരിയ്യ തന്റെ ചിത്രം മാജിദ് മജീദിയെ കാണിച്ചു; അഭിമാനത്തോടെ തന്നെ
X

സുഡാനി ഫ്രം നെെജീരിയ എന്ന ആദ്യ ചിത്രം കൊണ്ട് തന്നെ മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച സംവിധായകനാണ് സകരിയ്യ. തീയറ്ററുകളിൽ മികച്ച കയ്യടിയും, നിരൂപക പ്രശംസയും നേടി വൻ വിജയമായ സുഡാനിയെ മലയാളികളൊന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. ചിത്രം ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുമ്പോഴും, സംവിധായകൻ സകരിയ്യ തന്റെ ‘സ്വകാര്യ’ ആഗ്രഹം സാക്ഷാത്കരിച്ചതിന്റെ ആവേശത്തിലാണ്, വിശ്വവിഖ്യാത സംവിധായകൻ മാജിദ് മജീദിയെ ഒന്ന് നേരിൽ കാണുക, തന്റെ ചിത്രം കാണിക്കുക. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇതിന് വേദിയാവുകയായിരുന്നു.

ശേഷം ജൂറി ചെയർമാനായ മജീദ് മാജിദി #സുഡാനി കണ്ടു. സക്കരിയ ഈ IFFK യിലെ മികച്ച മലയാള സിനിമയുടെ ഡയക്ടറാവുകയും ചെയ്തു എന്ന് ചരിത്രം! ❤

Posted by Harshad on Thursday, December 13, 2018

വളരെ പ്രൗഢമായി തന്നെയാണ് സകരിയ്യക്ക് തന്റെ ചിത്രം മജീദിയെ കാണിക്കാൻ സാധിച്ചത്. മേളയിലെ മികച്ച മലയാള ചിത്രമായ ‘സുഡാനി’ ആണ് മാജിദ് മജീദി കണ്ടത്. നേരത്തെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഫിലിം ഫെസ്റ്റുകളിലെല്ലാം തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കണമെന്നും, സാധിക്കുകയാണെങ്കിൽ വിശ്വ ചലച്ചിത്രകാരൻ മാജിദ് മജീദിയെ ചിത്രങ്ങൾ കാണിക്കണമെന്നുള്ള ‘ചെറിയ ആഗ്രഹം’ സകരിയ്യ പറഞ്ഞത്. ഒടുവിൽ ചലച്ചിത്ര മേള കൊടിയിറങ്ങിയതോടെ ഈ സ്വപ്നം പൂവണിയുകയായിരുന്നു.

നേരത്ത ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സകരിയ്യയുടെ ‘സുഡാനി ഫ്രം നെെജീരിയ’ പ്രദർശിപ്പിക്കുകയും മികച്ച പ്രതികരണം ലഭിക്കുകയും നേടുകയുണ്ടായി. സകരിയ്യയും, മുഹ്സിൻ പരാരിയും ചേർന്ന് എഴുതിയ ചിത്രം, ഹാപ്പി അവേഴ്സ്‍ എന്റർടെെന്‍മെന്റിന്റെ ബാനറിൽ സമീർ താഹിറും, ഷെെജു ഖാലിദും ചേർന്നാണ് നിർമ്മിച്ചത്.

TAGS :

Next Story