Quantcast

പി.കെ ശശിക്കൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ച് എം.ടി വാസുദേവന്‍ നായര്‍ 

പി.കെ ശശിയെ കൂടാതെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദനാഥും പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    15 Dec 2018 12:42 PM GMT

പി.കെ ശശിക്കൊപ്പം വേദി പങ്കിടാന്‍ വിസമ്മതിച്ച് എം.ടി വാസുദേവന്‍ നായര്‍ 
X

ലൈംഗികാരോപണ വിവാദം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എം.എൽ.എ പി.കെ.ശശി പങ്കെടുക്കുന്ന പരിപാടിയിൽ നിന്നും എം.ടി വാസുദേവൻ നായർ പിന്മാറി. പാലക്കാട് വെള്ളിനേഴി ഹയർസെക്കന്‍ററി സ്കൂളിൽ നടക്കാനിരിക്കുന്ന സർഗവിദ്യാലയം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയിൽ നിന്നാണ് എം.ടി പിന്മാറിയത്. സർഗവിദ്യാലയം പദ്ധതിയുടെ ഉദ്ഘാടകൻ എം.ടിയായിരുന്നു.

പി.കെ ശശിയെ കൂടാതെ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദനാഥും പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് പരിപാടിയിൽ നിന്നും പിൻമാറിയതെന്നും, ഇത് പരിപാടിയുടെ സംഘാടകരെ അയച്ചിട്ടുണ്ടെന്നും എം.ടി അറിയിച്ചു. എന്നാൽ ലൈംഗികാരോപണം നേരിടുന്ന പി.കെ ശശിക്കൊപ്പം വേദി പങ്കിടുന്നതിനെതിരെ എം.ടിക്ക് നിരവധി കത്തുകൾ ലഭിച്ചിരുന്നതിന്‍റെ പശ്ചാത്തലിത്തിലാണ് പിന്മാറ്റമെന്നാണ് വിലയിരുത്തുന്നത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ പരാതിയെ തുടർന്നാണ് പി.കെ.ശശിക്ക് പാർട്ടി അചടക്ക നടപടി നേരിടേണ്ടി വന്നത്.

TAGS :

Next Story