Quantcast

പ്രണയനായകനായി ഷറഫുദ്ദീന്‍; നീയും ഞാനും ട്രെയ്ലര്‍ പുറത്തിറങ്ങി

MediaOne Logo

Web Desk

  • Published:

    15 Dec 2018 11:41 AM IST

പ്രണയനായകനായി ഷറഫുദ്ദീന്‍; നീയും ഞാനും ട്രെയ്ലര്‍ പുറത്തിറങ്ങി
X

വരത്തനിലെ വില്ലന്‍ വേഷത്തിന് ശേഷം ഷറഫുദ്ദീന്‍ നായകയാവുന്ന ‘നീയും ഞാനും’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. അസുരവിത്ത്, പുതിയ നിയമം സിനിമ ഒരുക്കിയ എ.കെ സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

യാകൂബ് എന്ന കഥാപാത്രമായാണ് ഷറഫുദ്ദീന്‍ വരുന്നത്. ആഷ്മി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു. കോഴിക്കോടും മുംബൈയുമാണ് പ്രധാന ലൊക്കേഷനുകള്‍. കോക്കര്‍ ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജനുവരിയില്‍ തിയേറ്ററുകളിലെത്തും.

TAGS :

Next Story