വൈ.എസ്.ആറായി നമ്മുടെ മമ്മൂട്ടി; യാത്രയുടെ ടീസര്‍ കാണാം
മൂന്ന് വർഷം നീണ്ട പദയാത്ര നടത്തി തെലുഗു രാഷ്ട്രീയത്തിലെ അതികായനായി മാറിയ വൈ.എസ്.ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയിൽ.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന യാത്രയുടെ ടീസര്‍ പുറത്തിറങ്ങി. മൂന്ന് വർഷം നീണ്ട പദയാത്ര നടത്തി തെലുഗു രാഷ്ട്രീയത്തിലെ അതികായനായി മാറിയ വൈ.എസ്.ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയിൽ. രണ്ട് പതിറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുഗു ചിത്രമെന്ന പ്രത്യേകതയും യാത്രക്കുണ്ട്.
Yatra Movie Official Teaser (Telugu)
Posted by Mammootty on Thursday, December 20, 2018
സുധീര്‍ ബാബുവാണ് ജഗൻമോഹൻ റെഡ്ഡിയായി അഭിനയിക്കുന്നത്. സുഹാസിനി മണിരത്നവും പ്രധാനവേഷത്തിലെത്തുന്നു. ജഗപതി ബാബുവാണ് വൈ.എസ് രാജ റെഡ്ഡിയാകുന്നത്. മഹി വി.രാഘവ് ആണ് രചന നിർവഹിച്ച് യാത്ര സംവിധാനം ചെയ്തത്. അടുത്ത വര്‍ഷം ഫെബ്രുവരി 8നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
Next Story
Adjust Story Font
16

