നടന്‍ റഹ്‌മാന്റെ പിതാവ് അന്തരിച്ചു

നടന്‍ റഹ്‌മാന്റെ പിതാവ് കെ.എം.എ റഹ്‌മാന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6:30ന് ചന്തക്കുന്ന് ജുമാ മസ്ജിദില്‍ വെച്ച് നടക്കും. ഭാര്യ സാവി. മക്കള്‍: ഡോ. ഷമീമ മെഹ്റുനീസ്. ആരിഫ്, റഹ്‌മാന്‍.
1983 ലെ പദ്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്‌മാന്റെ സിനിമാ അരങ്ങേറ്റം. നിലവില്‍ തമിഴ്, തെലുഗ്, മലയാളം ഭാഷകളില്‍ സജീവമാണ് റഹ്‌മാന്‍.
Next Story
Adjust Story Font
16

