‘സുഡു മോന്‍’ കേന്ദ്ര കഥാപാത്രമായെത്തുന്ന കരീബിയന്‍ ഉഡായിപ്പിലെ ആദ്യ ഗാനമെത്തി
ചിത്രത്തിൽ കേന്ദ്രകഥാപാത്രമാണെങ്കിലും പുറത്തിറങ്ങിയ ആദ്യ ഗാനത്തിൽ സാമുവൽ അബിയോള റോബിൻസൺ ഇല്ല.

സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാളത്തിലേക്കെത്തിയ സാമുവൽ അബിയോള റോബിൻസൺ പ്രധാനവേഷത്തിലെത്തുന്ന സിനിമയാണ് ഒരു കരീബിയൻ ഉഡായിപ്പ്. കോമഡിക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ചിത്രത്തിൽ കേന്ദ്രകഥാപാത്രമാണെങ്കിലും പുറത്തിറങ്ങിയ ആദ്യ ഗാനത്തിൽ സാമുവൽ അബിയോള റോബിൻസൺ ഇല്ല. ആറ് പേർ തമ്മിലുള്ള സൌഹൃദം വ്യക്തമാക്കുന്നതാണ് നിമിഷമേ എന്ന ഗാനം. വിനീത് ശ്രീനിവാസൻ, ശ്രീകാന്ത് ഹരിഹരൻ, സോണോബിയ സഫർ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്നു.
ചാരു ഹരിഹരൻ ആണ് ഗാനത്തിന്റെ സംഗീതസംവിധായിക. ബി.കെ ഹരിനാരായണൻ വരികൾ എഴുതിയിരിക്കുന്നു. ഋഷി പ്രകാശ്, മേഘ മാത്യു തുടങ്ങിയവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. എ.ജോജി സംവിധാനം ചെയ്ത ചിത്രം ഉടൻ തീയേറ്ററുകളിലേക്കെത്തും.
Next Story
Adjust Story Font
16

