എന്നെ സൂപ്പര്‍ സ്റ്റാര്‍ എന്നു വിളിക്കരുത്, കാരണം തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ: വിജയ് സേതുപതി
അറുപത്തിയെട്ടാമത്തെ വയസിലും ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹം എടുക്കുന്ന അധ്വാനവും ശ്രദ്ധയും ആത്മാര്‍ഥതയും തന്നെ അത്ഭുതപ്പെടുത്തിയതാണ്.

തന്നെ സൂപ്പര്‍സ്റ്റാറെന്നു വിളിക്കരുതെന്നും തമിഴ്‌നാട്ടില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാറേയുള്ളൂ, അത് രജനി സാറാണെന്നും വിജയ് സേതുപതി. അറുപത്തിയെട്ടാമത്തെ വയസിലും ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹം എടുക്കുന്ന അധ്വാനവും ശ്രദ്ധയും ആത്മാര്‍ഥതയും തന്നെ അത്ഭുതപ്പെടുത്തിയതാണ്. സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനാണ് അദ്ദേഹമെന്നും സേതുപതി പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സേതുപതി മനസ് തുറന്നത്.

തന്നെ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നും ദയവുചെയ്ത് അങ്ങനെ വിളിക്കരുതെന്നും സേതുപതി വ്യക്തമാക്കി. സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് താന്‍ അടുത്തുനിന്നു കണ്ടതാണെണ് രജനികാന്തിനെ ഓര്‍മ്മിപ്പിച്ചു വിജയ് സേതുപതി പറഞ്ഞു.

പേട്ട എന്ന സിനിമയുടെ ഓഡിയോ റിലീസിനിടെ വിജയ് സേതുപതിയെ രജനികാന്ത് മഹാനടികര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. രജനിയുടെ ഈ വാക്കുകളും വിജയ് സേതുപതി ഓര്‍മ്മിച്ചു. മഹാനടികര്‍ എന്ന് രജനികാന്ത് പറഞ്ഞ നിമിഷം ഭയം തോന്നി. തന്റെ ശരീരം വിറയ്ക്കുന്നത് പോലെ തോന്നി. നാല്‍പ്പതുവര്‍ഷമായി സിനിമയില്‍ നില്‍ക്കുന്നയാളാണ് രജനിസാര്‍. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്നും വന്ന ആ വാക്ക് ഏറ്റവും വലിയ അനുഗ്രഹം എന്നേ തനിക്ക് പറയാനുള്ളൂ.

അടുത്തവര്‍ഷം മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നുണ്ട്. ജയറാമും മഞ്ജുവാര്യരും ഒന്നിക്കുന്ന മര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ അതിഥിവേഷമാണ്. അതിമനോഹരമായ ഒരു ചിത്രമായിരിക്കും അത്. മലയാളികള്‍ എന്നും എന്നോട് കാണിക്കുന്ന സ്‌നേഹത്തിന് നന്ദി എന്ന വാക്കിനപ്പുറമാണ് തന്റെ ഹൃദയത്തിലുള്ള വികാരമെന്നും സേതുപതി പറഞ്ഞു.

ये à¤à¥€ पà¥�ें- വിജയ് സേതുപതി മലയാളത്തിലേക്ക്; ജയറാം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്
ये à¤à¥€ पà¥�ें- കാത്തിരിപ്പിന് വിട; വിജയ് സേതുപതി മലയാളത്തിലേക്ക്
ये à¤à¥€ पà¥�ें- ആരാണ് വിജയ് സേതുപതി? ഏഴ് വർഷം മുൻപ് കാർത്തിക് സുബ്ബരാജ് നൽകിയ മറുപടി ഞെട്ടിക്കും
Adjust Story Font
16

