Quantcast

സണ്ണി വെയ്ന്‍ ഇനി തമിഴിലേക്ക്; ജിപ്സിയുടെ ടീസര്‍ കാണാം

MediaOne Logo

Web Desk

  • Published:

    6 Jan 2019 4:40 PM IST

സണ്ണി വെയ്ന്‍ ഇനി തമിഴിലേക്ക്; ജിപ്സിയുടെ ടീസര്‍ കാണാം
X

സണ്ണി വെയ്‌നിന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'ജിപ്‌സി'യുടെ ഔദ്യോഗിക ടീസര്‍ പുറത്തെത്തി. ജീവയാണ് ചിത്രത്തില്‍ നായകന്‍. ചിത്രത്തില്‍ 'സഖാവ് ബാലന്‍' എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മികച്ച തമിഴ് ചിത്രത്തിനുള്ള 2016ലെ ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്സി സംവിധാനം ചെയ്യുന്നത്. രാജുവിന്റെ നാലാമത് ചിത്രമാണ് ജിപ്‌സി. നടാഷ സിംഗ് നായികയാവുന്ന ചിത്രത്തില്‍ സുശീല രാമന്‍, കരുണ പ്രസാദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ് കെ ഛായാഗ്രഹണം.നിര്‍മാണം എസ്. അംബേത് കുമാര്‍.

TAGS :

Next Story