5000 രൂപ കൈനീട്ടം കിട്ടാന്‍ യോഗ്യതയായി; മാമാങ്കത്തില്‍ നിന്നും ധ്രുവനെ ഒഴിവാക്കിയതിനെതിരെ ഷമ്മി തിലകന്‍
മമ്മൂട്ടി ചിത്രം മാമാങ്കത്തില്‍ നിന്നും യുവനടന്‍ ധ്രുവനെ ഒഴിവാക്കിയതിനെതിരെ രൂക്ഷ പ്രതികരണവുമായി നടന്‍ ഷമ്മി തലകന്‍

മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ നിന്ന് യുവനടന്‍ ധ്രുവനെ ഒഴിവാക്കിയതില്‍ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. താരസംഘടനയായ അമ്മയുടെ 5000 രൂപ കൈനീട്ടം കിട്ടാന്‍ യുവതാരം യോഗ്യത നേടിയെന്നാണ് ഷമ്മി തിലകന്‍ ഫേസ് ബുക്ക് കുറിപ്പിലെഴുതിയത്.
"അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്; #സ്തുത്യർഹമായ_പ്രവർത്തനങ്ങളെ മാനിച്ച്" മാസം തോറും #5000 രൂപ #കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത #ധ്രുവൻ എന്ന #പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരുസ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു. #ഇവിടിങ്ങനാണ്_ഭായ്..." എന്നാണ് ഷമ്മി തിലകന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.
മുന്‍പ് പിതാവ് തിലകന് അവസരങ്ങള്‍ നിഷേധിച്ച അമ്മ നേതൃത്വത്തെ പരോക്ഷമായി പരിഹസിക്കുന്നതാണ് ഷമ്മി തിലകന്റെ കുറിപ്പ്. ഷമ്മി തിലകന് സിനിമകളില്‍ അവസരം നിഷേധിക്കപ്പെടുന്നതിന് കാരണം തന്റെ പേരില്‍ തിലകന്‍ എന്നുള്ളത് കൊണ്ടാണെന്നും പ്രതികരണങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ധ്രുവന്‍ അപ്രതീക്ഷിതമായാണ് മാമാങ്കത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഏറെക്കാലമായി മാമാങ്കത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ധ്രുവന്‍. കളരി പഠിച്ചും ബോഡി ബില്‍ഡിങ് നടത്തിയും ധ്രുവന്‍ കഥാപാത്രമാവാന്‍ കഠിനാധ്വാനം നടത്തി.
ചിത്രത്തില്‍ നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ ധ്രുവനെ പുറത്താക്കുകയായിരുന്നു. ധ്രുവനെ ഒഴിവാക്കിയത് അറിയില്ലെന്നാണ് സംവിധായകന്‍ പ്രതികരിച്ചത്. ധ്രുവന്‍റെ സ്ഥാനത്ത് സിനിമയില്‍ ഉണ്ണി മുകുന്ദനാണ് എത്തുന്നത്.
അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; #സ്തുത്യർഹമായ_പ്രവർത്തനങ്ങളെ മാനിച്ച്" മാസം തോറും #5000 രൂപ...
Posted by Shammy Thilakan on Saturday, January 5, 2019
Adjust Story Font
16

