Quantcast

പ്രണയം പറയുന്ന അള്ള് രാമേന്ദ്രന്‍; പുതിയ ഗാനം പുറത്ത്

MediaOne Logo

Web Desk

  • Published:

    7 Jan 2019 7:27 PM IST

പ്രണയം പറയുന്ന അള്ള് രാമേന്ദ്രന്‍; പുതിയ ഗാനം പുറത്ത്
X

വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന അള്ള് രാമേന്ദ്രനിലെ പുതിയ ഗാനം പുറത്തിറങ്ങി. ആരും കാണാതെ എന്ന് തുടങ്ങുന്ന ഗാനത്തില്‍ കൃഷണ ശങ്കറും അപര്‍ണ ബാലമുരളിയുമാണ് തകര്‍ത്തഭിയിച്ചിരിക്കുന്നത്. പ്രണയമുഖരിതമാണ് ഗാനരംഗങ്ങളെല്ലാം. കുഞ്ചാക്കോ ബോബനും ചാന്ദ്നി ശ്രീധരനും ഗാനരംഗങ്ങളിലുണ്ട്. നവാഗതനായ ബിലഹരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുന്‍പ് 25000 രൂപക്ക് പോരാട്ടം എന്ന സിനിമ ഒരുക്കി മലയാള സിനിമയെ ഞെട്ടിച്ച സംവിധായകനാണ് ബിലഹരി.

ജിംഷി ഖാലിദ് ക്യാമറ ചെയ്യുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം ഷാന്‍ റഹ്മാനാണ്. എഡിറ്റ് ലിജോ പോള്‍. സജിന്‍ ചെറുകയില്‍,വിനീത് വാസുദേവന്‍, ഗിരീഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

TAGS :

Next Story