ലാലേട്ടന്‍ നല്‍കിയ ഉറപ്പിന്‍ മേലാണ് ഒടിയന് വേണ്ടി ഡബ്ബ് ചെയ്തത്, ഇനി എല്ലാം അദ്ദേഹത്തിന്റെ കയ്യിലാണ്: ഷമ്മി തിലകന്‍
എന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ യാതൊന്നും തന്നെ പരിഹാരം തേടി ഞാൻ പോയിട്ടില്ല..!എന്റെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം

തന്റെ പിതാവിനോട് അമ്മ സംഘടന കാണിച്ച അനീതിക്ക് പ്രായശ്ചിത്തത്തിന് പരിഹാരം കാണുമെന്ന മോഹന്‍ലാലിന്റെ ഉറപ്പിന്‍ മേലാണ് ഒടിയന്‍ സിനിമക്ക് വേണ്ടി ഡബ്ബ് ചെയ്തതെന്ന് നടന്‍ ഷമ്മി തിലകന്‍. ''മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് ആയിട്ട് കൊറെ ആയില്ലേ.നിങ്ങൾടെ കേസ് അനുഭാവപൂർവ്വം ഒന്ന് പരിഹരിക്കാൻ മൂപ്പർക്ക് പറ്റും അതിപ്പോ പ്രസിഡന്റ് അല്ലെങ്കിലും. തിലകൻ ചേട്ടൻ മൂപ്പർ മകനെ പോലെ അല്ലേ. എന്നിട്ട് ഒന്നും ചെയ്യുന്നില്ലേൽ പിന്നെ എന്തിനാ ആ പോസ്റ്റ്. രാജ്യദ്രോഹ കുറ്റം ഒന്നും നിങ്ങൾ ചെയ്തിട്ട് ഇല്ലല്ലോ'' എന്ന ആരാധകന്റെ ചോദ്യത്തിന് ഫേസ്ബുക്കിലൂടെ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നേരത്തെ മാമാങ്കം സിനിമയില്‍ യുവതാരം ധ്രുവനെ പുറത്താക്കിയതിനെതിരെയും ഷമ്മി തിലകന്‍ പ്രതികരിച്ചിരുന്നു. ''അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ; #സ്തുത്യർഹമായ_പ്രവർത്തനങ്ങളെ മാനിച്ച്" മാസം തോറും #5000 രൂപ #കൈനീട്ടം (പെൻഷൻ) കിട്ടാനുള്ള യോഗ്യത #ധ്രുവൻ എന്ന #പുതുമുഖനടൻ തുടക്കത്തിൽ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരുസ്ഥാനത്തുള്ളതിനാൽ ഞാൻ സാക്ഷ്യപ്പെടുത്തുന്നു .#ഇവിടിങ്ങനാണ്_ഭായ്...''എന്നായിരുന്നു ഷമ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഷമ്മി തിലകന്റെ മറുപടി
എൻറെ പിതാവിന് മക്കളോട് ഉള്ളതിനേക്കാൾ സ്നേഹം ലാലേട്ടനോടുണ്ടായിരുന്നു എന്നത് പരമമായ സത്യമാണ്. അത് അദ്ദേഹത്തിനും അറിയാം എന്നാണ് എന്റെ വിശ്വാസം. അതുതന്നെയാണ് എന്റെ പ്രതീക്ഷയും..!! എന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ യാതൊന്നും തന്നെ പരിഹാരം തേടി ഞാൻ പോയിട്ടില്ല..!എന്റെ പിതാവിനോട് സംഘടന കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം മാത്രമായിരുന്നു ആവശ്യം.!!
അതിനൊരു ശാശ്വതപരിഹാരം ഉണ്ടാകുമെന്ന് 07/08/18-ലെ മീറ്റിങ്ങിൽ ലാലേട്ടൻ എനിക്ക് ഉറപ്പു നൽകുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിന്റെ താൽപ്പര്യാർത്ഥം ഞാൻ അദ്ദേഹത്തിന്റെ 'ഒടിയൻ' സിനിമയിൽ പ്രതിനായകന് ശബ്ദം നൽകുകയും(ക്ലൈമാക്സ് ഒഴികെ), മറ്റു കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. അഭിനയിക്കാൻ വന്ന അവസരങ്ങൾ പോലും വേണ്ടാന്ന് വെച്ച് ശ്രീ.ശ്രീകുമാർ മേനോനെ സഹായിക്കാൻ ഒരു മാസത്തോളം ആ സ്റ്റുഡിയോയിൽ പ്രതിഫലേച്ഛ ഇല്ലാതെ ഞാൻ കുത്തിയിരുന്നത് 07/08/18-ൽ എനിക്ക് ലാലേട്ടൻ നല്കിയ ഉറപ്പിന് #ഉപകാരസ്മരണ മാത്രമാകുന്നു.
#എന്റെ_ഭാഗം_കഴിഞ്ഞു..! #ഇനി_ലാലേട്ടന്റെ_കയ്യിലാണ്...!!അനുഭാവപൂർവ്വം പരിഗണിക്കും എന്ന് പ്രതീക്ഷിക്കാം....!!!
ये à¤à¥€ पà¥�ें- 5000 രൂപ കൈനീട്ടം കിട്ടാന്‍ യോഗ്യതയായി; മാമാങ്കത്തില്‍ നിന്നും ധ്രുവനെ ഒഴിവാക്കിയതിനെതിരെ ഷമ്മി തിലകന്‍
ये à¤à¥€ पà¥�ें- പൊന്നമ്മച്ചീ..മരിച്ചവരെ വിട്ടേക്കൂ..ഇല്ലെങ്കില്‍; കെ.പി.എ.സി ലളിതയോട് ഷമ്മി തിലകന്‍
ये à¤à¥€ पà¥�ें- ചില ആളുകള്‍ സംഘടനയെ മാഫിയയാക്കി മാറ്റി; അമ്മ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് ഷമ്മി തിലകന്‍
ये à¤à¥€ पà¥�ें- തിലകന്റെ മരണ ശേഷമെങ്കിലും അമ്മക്ക് നടപടി പിന്‍വലിക്കാമായിരുന്നുവെന്ന് ഷമ്മി തിലകന്‍
Adjust Story Font
16

