ജോഷി എന്നോട് അത് ചെയ്യാന്‍ പാടില്ലായിരുന്നു; ജോഷിയുമായി അകലാനിടയായ സംഭവം വെളിപ്പെടുത്തി ഡെന്നീസ് ജോസഫ്
ജോഷിക്ക് അതിനുള്ള അവകാശം ഇല്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ വൈരാഗ്യത്തിലാണ് എന്നൊന്നും ഇത് പറയുമ്പോള്‍ നിങ്ങള്‍ കരുതരുത്.

ഒരു കാലത്ത് മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടുകളിലൊന്നായിരുന്നു ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ട്. ഡെന്നീസിന്റെ തിരക്കഥയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ജോഷി സംവിധാനം ചെയ്തത്. എന്നാല്‍ ഇതിനിടയില്‍ ഇരുവരും തമ്മില്‍ ചെറിയ അസ്വാരസ്യങ്ങളുണ്ടായി. ജോഷിയുമായി അകലാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഡെന്നീസ് ജോസഫ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഡെന്നീസ് മനസ് തുറന്നത്.

”എന്റെ സ്‌ക്രിപ്റ്റുകള്‍ തിരുത്തലിന് അതീതമാണെന്നൊന്നും ഞാന്‍ കരുതിയിട്ടില്ല. പക്ഷേ എന്നോട് അനുവാദം ചോദിക്കണമായിരുന്നു. സിനിമയുടെ സെക്കന്റ് ഹാഫിലാണ് ജോഷി മറ്റ് എഴുത്തുകാരെ വച്ച് മാറ്റങ്ങള്‍ വരുത്തിയത്. സിനിമ കണ്ടപ്പോള്‍ എനിക്ക് അത് മനസ്സിലാകുകയും ചെയ്തു. ജോഷിക്ക് അത് ചെയ്യാന്‍ അര്‍ഹതയോ അവകാശമോ ഇല്ലായിരുന്നു. പിന്നീട് ഞങ്ങള്‍ മാനസികമായി അകന്നു. നായര്‍ സാബ് എന്ന സിനിമയുടെ സെക്കന്റ് ഹാഫിലും മാറ്റങ്ങള്‍ വരുത്തി. പിന്നീട് ഞാനും ജോഷിയും ഭൂപതി എന്ന സിനിമയിലൂടെ വീണ്ടും ഒന്നിച്ചു. ഞങ്ങള്‍ തമ്മില്‍ ശത്രുതയിലാണെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. വ്യക്തിപരമായ ബന്ധമുണ്ടെങ്കിലും ഞങ്ങള്‍ തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ വന്നു.

സിനിമ സംവിധായകന്റെ കല ആണെന്ന് പറയുമെങ്കിലും വ്യക്തിപരമായ ബന്ധം വച്ച് ജോഷി എന്നോട് അത് ചെയ്യാന്‍ പാടില്ലായിരുന്നു. ജോഷിക്ക് അതിനുള്ള അവകാശം ഇല്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ വൈരാഗ്യത്തിലാണ് എന്നൊന്നും ഇത് പറയുമ്പോള്‍ നിങ്ങള്‍ കരുതരുത്. ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായ വത്യാസം നമ്പര്‍ 20 മദ്രാസ് മെയിലിന്റെയും നായര്‍ സാബിന്റെയും സെക്കന്റ് ഹാഫില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്.”

ജോഷി സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ 1990 ലാണ് പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയതും ചിത്രത്തിന്റെ പ്രത്യകതകളിലൊന്നായിരുന്നു. മികച്ച പ്രദര്‍ശന വിജയം നേടിയിരുന്നു. നിറക്കൂട്ട്,സംഘം,ദിനരാത്രങ്ങള്‍ തുടങ്ങിയ ജോഷി-ഡെന്നീസ് കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളില്‍ ചിലതാണ്.

Adjust Story Font
16

