പേട്ട മാസ് ചിത്രം, വിശ്വാസം ഫാമിലി എന്റര്‍ടെയ്നര്‍; അഭിനന്ദനങ്ങളുമായി ശിവകാര്‍ത്തികേയന്‍
അജിത്തിനൊപ്പം നിരവധി ഹിറ്റുകള്‍ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

ഇന്നലെ തിയറ്ററുകളിലെത്തിയ തലൈവര്‍ ചിത്രം പേട്ടയ്ക്കും തല ചിത്രം വിശ്വാസത്തിനും അഭിനന്ദനങ്ങളുമായി നടന്‍ ശിവകാര്‍ത്തികേയന്‍. പേട്ട ഒരു മാസ് ചിത്രമാണെന്നും വിശ്വാസം മികച്ച ഫാമിലി എന്റര്‍ടെയ്നറാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. 2.0ന് ശേഷം രജനീകാന്ത് അഭിനയിച്ച ചിത്രമാണ് പേട്ട. വിജയ് സേതുപതി, തൃഷ, സിമ്രാന്‍ തുടങ്ങി വന്‍താര നിര തന്നെ അണിനിരന്ന ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണുള്ളത്.

തല അജിത് നായകനായ വിശ്വാസവും ഇന്നലെയാണ് റിലീസ് ചെയ്തത്. അജിത്തിനൊപ്പം നിരവധി ഹിറ്റുകള്‍ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തികച്ചും കുടുംബ ചിത്രമാണ് വിശ്വാസം.
ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ശിവകാർത്തികേയൻ.ഒരു മികച്ച ഫാമിലി എന്റർടെയ്നറാണ്ണ് ചിത്രമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നയൻതാരയാണ് ചിത്രത്തിലെ നായിക. ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം

Adjust Story Font
16

