തെറ്റായ വാര്‍ത്തകള്‍ തിരുത്തൂ, ഇത് എന്റെ വ്യക്തിപരമായ കാര്യം; വിവാഹവാര്‍ത്തയെ കുറിച്ച് വിശാല്‍
ന്നാല്‍ തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.

തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു എന്ന വാർത്തയെ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.

‘’എങ്ങിനെയാണ് ചില ലേഖനങ്ങൾ എന്റെ വിവാഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വാർത്തകളും നൽകുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു. ദയവായി തെറ്റുത്തിരുത്തുക. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. ഉടൻ തന്നെ എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ തന്നെ ഔദ്യോഗികമായി പുറത്ത് വിടും. അതിൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും.’’ വിശാൽ ട്വീറ്റ് ചെയ്തു.

ഹൈദരാബാദിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് വിശാലിന്റെ വധു എന്ന വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. അനീഷ എന്നാണ് പെൺകുട്ടിയുടെ പേര്, വിവാഹം ഉടൻ നടക്കുമെന്ന് വിശാലിന്റെ പിതാവ് ജി. കെ റെഡ്ഢി സ്ഥിരീകരിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുറെ നാളുകളായി വിശാലും അനിഷയും പ്രണയത്തിലാണെന്നും വാർത്തകൾ ഉണ്ടായിരുന്നു.
എന്നാൽ നടന്‍ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി താരം ദീര്‍ഘ നാൾ പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ പിരിഞ്ഞുവെന്നും ഇല്ലെന്നും ഉള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. വിശാലിന്റെ വധുവിനെ കുറിച്ച് തനിക്കറിയാമെന്ന് വരലക്ഷ്മിയും പ്രതികരിച്ചിരുന്നു.
ये à¤à¥€ पà¥�ें- പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ സംഘര്‍ഷം; നടന്‍ വിശാല്‍ അറസ്റ്റില്‍
ये à¤à¥€ पà¥�ें- മെര്‍സല്‍ സിനിമ നെറ്റില്‍ കണ്ടെന്ന് ബിജെപി നേതാവ്; വിമര്‍ശവുമായി നടന്‍ വിശാല്‍
Adjust Story Font
16

