ആക്ഷനും ഹാസ്യവും ചേര്‍ന്ന അള്ള് രാമേന്ദ്രന്‍; ട്രെയിലര്‍ കാണാം

കുഞ്ചാക്കോ ബോബന്‍ നായക വേഷത്തിലെത്തുന്ന 'അള്ള് രാമേന്ദ്രന്‍' ട്രെയിലർ പുറത്തുവിട്ടു. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ചാന്ദ്നി ശ്രീധരന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് നായികമാര്‍. കൃഷ്ണ ശങ്കര്‍, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, ധര്‍മജന്‍ ബോള്‍ഗാട്ടി, അനൂപ് വിക്രമന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍.
സജിന്‍ ചെറുകയില്‍, വിനീത് വാസുദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഗീത സംവിധാനം ഷാന്‍ റഹ്മാന്‍. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് നിര്‍മാണം. ചിത്രം ഫെബ്രുവരി 1-ന് സെന്‍ട്രല്‍ പിക്ചേഴ്സ് പ്രദര്‍ശനത്തിന് എത്തിക്കും.
Next Story
Adjust Story Font
16

