Quantcast

നീണ്ട ഇടവേളക്ക് ശേഷം തിരുമണവുമായി ചേരന്‍ വരുന്നു

പ്രൌഢഗംഭീരമായ ചടങ്ങിലാണ് തിരുമണത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.

MediaOne Logo

Web Desk

  • Published:

    21 Jan 2019 8:28 PM IST

നീണ്ട ഇടവേളക്ക് ശേഷം തിരുമണവുമായി ചേരന്‍ വരുന്നു
X

നീണ്ട ഇടവേളക്ക് ശേഷം ചേരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരുമണം. പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന തിരുമണത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നു. വൈരമുത്തു, കെ.എസ് രവികുമാർ, മീന, സുകന്യ തുടങ്ങി പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

പ്രൌഢഗംഭീരമായ ചടങ്ങിലാണ് തിരുമണത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം ചേരൻ സംവിധാനം ചെയ്ത സിനിമക്ക് ആശംസകൾ നേരാൻ തമിഴ് സിനിമയിലെ പ്രമുഖർ ഒഴുകിയെത്തി. സമ്പൂർണ കുടുംബചിത്രമായി ഒരുക്കിയ തിരുമണത്തിൽ നടൻ തമ്പി രാമയ്യയുടെ മകൻ ഉമാപതിയാണ് നായകൻ.

സുകന്യ, എം.എസ് ഭാസ്കർ, മനോബാല തുടങ്ങിയവർക്കൊപ്പം ചേരനും പ്രധാന വേഷത്തിലെത്തുന്നു. മുതിർന്നവരെ ബഹുമാനിക്കുകയും പുതിയ തലമുറയുടെ ആഗ്രഹങ്ങളെ മനസിലാക്കുകയും ചെയ്യാതിരിക്കുന്നതാണ് കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് സംവിധായകൻ ചേരൻ പറഞ്ഞു. ഒരു വിവാഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന എല്ലാ സംഭവങ്ങളും ഒപ്പിയെടുക്കാൻ ചേരന് സാധിച്ചിട്ടുണ്ടെന്ന് നടി മീന പറഞ്ഞു. വലിയ റോൾ നൽകി ചിത്രീകരണം പൂർത്തിയാക്കിയശേഷം രംഗങ്ങൾ മുറിച്ചുമാറ്റുന്ന പ്രവണത പുതിയ സംവിധായകർക്കിടയിൽ വർധിച്ചുവരികയാണെന്ന് സുകന്യ വിമർശിച്ചു.

TAGS :

Next Story