Quantcast

മഞ്ജുവിന്‍റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പം 

വെട്രിമാരനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

MediaOne Logo

Web Desk

  • Published:

    22 Jan 2019 12:48 PM IST

മഞ്ജുവിന്‍റെ ആദ്യ തമിഴ് ചിത്രം ധനുഷിനൊപ്പം 
X

മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ തമിഴിലേക്ക്. ധനുഷിനൊപ്പം അസുരനിലാണ് അരങ്ങേറ്റം. വെട്രിമാരനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

ധനുഷ് തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. നിത്യഹരിത നായികയായ മഞ്ജുവിനൊപ്പം അഭിനയിക്കുന്നതില്‍ ഏറെ ആവേശമുണ്ടെന്നാണ് ധനുഷ് പറഞ്ഞത്.

"എന്‍റെ ആദ്യ തമിഴ് ചിത്രം. ഇതില്‍പരം എന്ത് ആഗ്രഹിക്കാന്‍? ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആവേശത്തിലാണ്", ധനുഷിന്‍റെ ട്വീറ്റിന് മഞ്ജു വാര്യര്‍ മറുപടി നല്‍കി.

വടചെന്നൈ, മാരി 2 എന്നീ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം ധനുഷ് അഭിനയിക്കുന്ന ചിത്രമാണ് അസുരന്‍. ജനുവരി 26ന് അസുരന്‍റെ ചിത്രീകരണം തുടങ്ങും. വെട്രിമാരന്‍ - ധനുഷ് കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണിത്. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിന് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളുണ്ടായിട്ടുള്ളതിനാല്‍ പ്രേക്ഷകര്‍ പ്രതീക്ഷയിലാണ്.

And that is going to be my first Tamil film! What more could one wish for! Thank you so much Dhanush and Vetrimaaran!!! I'm excited too! #asuran

Posted by Manju Warrier on Monday, January 21, 2019
TAGS :

Next Story