പ്രതീക്ഷിക്കാതെ ലഭിക്കുമ്പോഴാണ് പുരസ്‌കാരങ്ങള്‍ക്ക് ഭംഗി കൂടുക- മോഹന്‍ലാല്‍
നാല്‍പത് വര്‍ഷത്തെ സിനിമ ജീവിതത്തിനിടെ കൂടെ നിന്നതും നില്‍ക്കാന്‍ പോകുന്നതുമായ എല്ലാവര്‍ക്കുമായി ഈ അംഗീകാരം സമര്‍പ്പിക്കുന്നു എന്നും മോഹന്‍ലാല്‍ പ്രതികരിച്ചു

പ്രതീക്ഷിക്കാതെ വരുമ്പോഴാണ് പുരസ്‌കാരങ്ങള്‍ക്ക് ഭംഗി കൂടുകയെന്ന് മോഹന്‍ലാല്‍ മീഡിയവണ്ണിനോട് പറഞ്ഞു. പത്മഭൂഷന്‍ ലഭിച്ചശേഷം മീഡിയവണ്ണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ പത്മഭൂഷന്‍ ലഭിച്ചുവെന്ന് വാര്‍ത്ത കേട്ടതെന്നും നാല്‍പത് വര്‍ഷത്തെ സിനിമ ജീവിതത്തിനിടെ കൂടെ നിന്നതും നില്‍ക്കാന്‍ പോകുന്നതുമായ എല്ലാവര്‍ക്കുമായി ഈ അംഗീകാരം സമര്‍പ്പിക്കുന്നു എന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.
“പത്മശ്രീ ലഭിച്ചപ്പോഴും പത്മഭൂഷന്‍ ലഭിച്ചപ്പോഴും പ്രിയദര്‍ശന്റെ സെറ്റില്‍ ഹൈദരാബാദില്‍ ആണെന്നുള്ളത് യാദൃശ്ചികമായിരുന്നു. പ്രതീക്ഷിക്കാതെ ലഭിച്ചതിനാല്‍ അവാര്‍ഡിന് ഭംഗി കൂടി.” മോഹന്‍ലാല്‍ തന്റെ യാഥൃശ്ചികതയും സന്തോഷവും മീഡിയ വണ്ണിനോട് പങ്ക് വച്ചു.
Next Story
Adjust Story Font
16

