‘പേരന്‍പിന് വേണ്ടത്ര പ്രമോഷനില്ല’; ആന്റോ ജോസഫിനെ വിമര്‍ശിച്ച് മമ്മുട്ടി ആരാധകര്‍

മമ്മുട്ടിയുടെ അഭിനയ തികവ് അടയാളപ്പെടുത്തുന്ന പേരന്‍പ് ചിത്രത്തിന് വേണ്ടത്ര പ്രമോഷന്‍ വിതരണത്തിനെടുത്ത ആന്റോ ജോസഫ് ചെയ്യുന്നില്ലെന്ന വിമര്‍ശനവുമായി മമ്മുട്ടി ആരാധകര്‍. ഫെബ്രുവരി 1 ന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന് വേണ്ട രീതിയില്‍ പോസ്റ്ററുകള്‍ പോലും പതിച്ചിട്ടില്ലെന്നാണ് മമ്മുട്ടി ആരാധകരുടെ ആരോപണം. ആന്റോ ജോസഫിന്റെ തന്നെ ആന്റോ ജോസഫ് ഫിലിം കമ്പനിക്കാണ് ചിത്രത്തിന്റെ കേരളത്തിന്റെ വിതരണാവകാശം. ആവശ്യത്തിന് പ്രമോഷന്‍ നല്‍കാത്ത ആന്റോ ജോസഫിന്റെ നടപടിയെ വിമര്‍ശിച്ച് മമ്മുട്ടി ആരാധകര്‍ മമ്മുട്ടിയുടെ ഫേസ്ബുക്ക് ആരാധക കൂട്ടായ്മകളിലും ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലും പ്രതിഷേധം അറിയിക്കുകയാണ്. ഇത്രയും സാവകാശത്തിലുള്ള പ്രമോഷനുകള്‍ പേരന്‍പിന് തിയേറ്ററില്‍ തിരിച്ചടി നല്‍കുമെന്നാണ് ആരാധക പക്ഷം. മമ്മുട്ടി ഒരിടവേളക്ക് മികച്ച അഭിനയ മികവിലൂടെ തിരിച്ചെത്തുന്ന ചിത്രത്തെ പ്രമോഷനുകളുടെ അഭാവത്താല്‍ പരാജയപ്പെടുത്തരുതെന്നാണ് മമ്മുട്ടി ആരാധകരുടെ പക്ഷം. ഹനീഫ് അദേനി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ മിഖായേല്‍ വിതരണത്തിനെടുത്തതും ആന്റോ ജോസഫ് കമ്പനിയാണ്. മിഖായേല്‍ കഴിഞ്ഞയാഴ്ച്ചയായിരുന്നു തിയേറ്ററില്‍ റിലീസ് ചെയ്തത്.

മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങളില്‍ ഏറ്റവും ഗംഭീര അഭിപ്രായം സ്വന്തമാക്കിയ ചിത്രമായ പേരന്‍പ് റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ആദ്യം ശ്രദ്ധിക്കപ്പെട്ടത്. മേളയിലെ അന്തര്‍ദേശീയ പ്രീമിയറായിരുന്നു പേരന്‍പ്. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും ഗോവ ചലച്ചിത്രോത്സവത്തിലും ചിത്രം പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ നടന്ന ഗോവയിലെ ഇനോക്സിലെ രണ്ട് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന്‍ എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടി കഥാപാത്രത്തിന്റെ മകളായി സാധനയാണ് എത്തുന്നത്. കട്രത് തമിഴും തങ്കമീന്‍കളും തരമണിയും ഒരുക്കിയ റാമിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇറങ്ങാനിരിക്കുന്ന പേരന്‍പ്.
Adjust Story Font
16

