Quantcast

‘ഇളമൈ തിരുമ്പുതെ’; പേട്ടയിലെ സ്റ്റൈല്‍ മന്നന്റെ സ്റ്റൈലിഷ് ഗാനം പുറത്ത്

MediaOne Logo

Web Desk

  • Published:

    27 Jan 2019 1:47 PM IST

‘ഇളമൈ തിരുമ്പുതെ’; പേട്ടയിലെ സ്റ്റൈല്‍ മന്നന്റെ സ്റ്റൈലിഷ് ഗാനം പുറത്ത്
X

‘ഇളമൈ തിരുമ്പുതെ’ എന്ന പേട്ടയിലെ അതിമനോഹര ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സ്റ്റൈല്‍ മന്നന്‍ രജനികാന്തും നായിക സിമ്രാനും സ്റ്റൈലിഷ് ലുക്കിലാണ് ഗാന രംഗത്ത് പ്രതൃക്ഷപ്പെടുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം. അനിരുദ്ധ് തന്നെയാണ് ഗാനമാലപ്പിച്ചിരിക്കുന്നത്. തിരുവിന്റേതാണ് ഛായാഗ്രഹണം.

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട ബോക്സ് ഓഫീസില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. നവാസുദ്ധീൻ സിദ്ധീക്കി, വിജയ് സേതുപതി, സിമ്രാൻ, തൃഷ, ബോബി സിംഹ, സനന്ത്‌ റെഡ്‌ഡി, മേഘ ആകാശ് എന്നിവർ ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായാണ് പേട്ട പ്രേക്ഷകരിലെത്തിയത്.

TAGS :

Next Story